web analytics

ഏഷ്യയിലെ അതിസന്നരുടെ പട്ടികയില്‍ ഒന്നാമനായി ഇടം പിടിച്ച് ഗൗതം അദാനി; മറികടന്നത് മുകേഷ് അംബാനിയെ; അദാനിയുടെ ആസ്തി 9.2 ലക്ഷം കോടി രൂപ

ഏഷ്യയിലെ അതിസന്നരുടെ പട്ടികയില്‍ ഒന്നാമനായി ഗൗതം അദാനി. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്നാണ് അദാനി ഒന്നാമതെത്തിയത്. അദാനിയുടെ മൊത്തം ആസ്തി 111 ബില്യണ്‍ (9.2 ലക്ഷം കോടി രൂപ) ഡോളറാണ്. അംബാനിയുടേത് 109 ബില്യണ്‍ (9.1 ലക്ഷം കോടി രൂപ) ഡോളറുമാണ്.രണ്ടുവര്‍ഷം മുമ്പും അദാനി ഏഷ്യയിലെ സമ്പന്നരുടെ പട്ടികയില്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍ ദീര്‍ഘകാലം ഈ നേട്ടം നിലനിര്‍ത്താന്‍ അദേഹത്തിന് സാധിച്ചിരുന്നില്ല. അദാനി കമ്പനികളുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് അന്ന് തിരിച്ചടിയായത്.

നിലവിൽ ലോക സമ്പന്നരില്‍ പതിനൊന്നാം സ്ഥാനത്താണ് അദാനി. അംബാനി പന്ത്രണ്ടിലും. അദാനി ഓഹരികളില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലുണ്ടായ കുതിപ്പാണ് അദ്ദേഹത്തിന് ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്. വെള്ളിയാഴ്ച അദാനി ഓഹരികളുടെ മൂല്യം 5 ബില്യണ്‍ (45,500 കോടി രൂപ) ഡോളര്‍ വര്‍ധിച്ചിരുന്നു. അദാനി കമ്പനികളുടെ ഓഹരികള്‍ തിങ്കളാഴ്ചയും വന്‍തോതില്‍ ഉയര്‍ന്നിരുന്നു. അംബാനിയുമായുള്ള വിടവ് ഇനിയും വര്‍ധിക്കാന്‍ ഇതു കാരണമാകും.

 

വിപണിമൂല്യം ഉയര്‍ന്നു
ശനിയാഴ്ച പുറത്തുവന്ന എക്‌സിറ്റ് പോളുകള്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ച് തിങ്കളാഴ്ച വിവിധ അദാനി കമ്പനികള്‍ 16 ശതമാനം വരെ നേട്ടമുണ്ടാക്കിയിരുന്നു. ഗ്രൂപ്പിന് കീഴിലുള്ള ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യവും വലിയതോതില്‍ വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 19.24 ലക്ഷം കോടി രൂപയ്ക്കു മുകളിലാണ് അദാനി കമ്പനികളുടെ മൂല്യം. അംബാനി കമ്പനികളുടെ മൂല്യവും തിങ്കളാഴ്ച വര്‍ധിച്ചിട്ടുണ്ട്. ഇന്നത്തെ മൂല്യം കൂടി ചേര്‍ത്താല്‍ ഇരുവരുടെയും ആസ്തി കൂടും.

 

Read Also:കേന്ദ്രസര്‍ക്കാര്‍ ഫെയിം-2 സബ്‌സിഡി പദ്ധതിക്ക് കടിഞ്ഞാണിട്ടത് തിരിച്ചടി; വൈദ്യുത വാഹന വിപണിയിൽ കടുത്ത പ്രതിസന്ധി; തളരുന്ന വില്‍പന, കേരളത്തിലും ക്ഷീണം

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ്

പൂത്തുലയാൻ പൂച്ചനഖം; കേരളത്തിലെ നഴ്സറികളിൽ ഈ ചെടിക്ക് വൻ ഡിമാൻഡ് കൊച്ചി: മഞ്ഞപ്പൂക്കൾ...

ഇസ്രയേലിൽ ഇറാന്റെ കടന്നാക്രമണം; ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം; കനത്ത നാശനഷ്ടമെന്ന് റിപ്പോർട്ട്

ഹൈഫയിലെ എണ്ണ ശുദ്ധീകരണശാലയിൽ സ്ഫോടനം പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യങ്ങൾ നിലനിൽക്കെ, ഇസ്രയേലിലെ തന്ത്രപ്രധാനമായ...

ചിത്രീകരണത്തിന് ശേഷം കടലിൽ ഇറങ്ങി; ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു: ഷൂട്ടിംഗിനിടെ ഉണ്ടായത് ദാരുണ അപകടം

ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു ബംഗാളി ചലച്ചിത്ര ലോകത്തെയും...

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ

ഏപ്രിലിൽ ബാങ്കുകൾക്ക് അവധി പെരുമഴ തിരുവനന്തപുരം: ഏപ്രിൽ മാസത്തിൽ ബാങ്ക് ഇടപാടുകൾ നടത്താൻ...

അല്ലു അർജുൻ്റെ ഹിറ്റ് ചിത്രത്തിന് കേരളത്തിൽ റീ-റിലീസ്; 20 വർഷങ്ങൾക്ക് ശേഷം ‘ഹാപ്പി’ വീണ്ടും തിയറ്ററുകളിൽ

അല്ലു അർജുൻ്റെ ഹിറ്റ് ചിത്രത്തിന് കേരളത്തിൽ റീ-റിലീസ്; 20 വർഷങ്ങൾക്ക് ശേഷം...

ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം

ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം പട്‌ന: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്...

Related Articles

Popular Categories

spot_imgspot_img