സർക്കാർ ഓഫീസുകളിൽ ഡ്യൂട്ടി സമയത്ത് വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകൾ ഒഴിവാക്കണമെന്ന് സർക്കാരിന്റെ ഉത്തരവ് ഇറക്കി. സാംസ്‌കാരിക പരിപാടികൾക്ക് അടക്കം വിലക്കേർപ്പെടുത്തി. സ്ഥാപന മേലധികാരികൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഉത്തരവിൽ നിർദേശമുണ്ട്.
ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റ ചട്ടങ്ങൾക്കും സർക്കാർ നിർദേശങ്ങൾക്കും അനുസൃതമല്ലാതെ, ഓഫീസ് പ്രവർത്തനങ്ങൾക്ക് തടസം സൃഷ്ടിക്കുന്ന നിലയിൽ കൾച്ചറൽ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും ഉണ്ടാകുന്നത് സർക്കാരിൻറെ ശ്രദ്ധയിൽപ്പെട്ടു.
അത് ഒഴിവാക്കേണ്ടതാണെന്ന് കർശന നിർദേശം നൽകുന്നു. ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനു വേണ്ടി സ്‌പെഷൽ സെക്രട്ടറി വീണ എൻ. മാധവൻ സർക്കുലറിൽ വ്യക്തമാക്കി.
English summary : Gathering during duty in government offices should be avoided ; Government order