കാസർകോട്: കളിക്കുന്നതിനിടയില്‍ ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് കുട്ടി മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന്‍ റാസിയുടെ മകന്‍ അബുതാഹിര്‍ (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലുള്ള ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്.(gate fell on his body while playing; A tragic end for a two-and-a-half-year-old boy)
കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
കളിക്കുന്നതിനിടെ അബദ്ധത്തിൽ നീന്തൽകുളത്തിൽ വീണു; മൂവാറ്റുപുഴ പായിപ്രയിൽ മൂന്നു വയസ്സുകാരനു ദാരുണാന്ത്യം
നീന്തൽകുളത്തിൽ വീണ് മൂന്നു വയസ്സുകാരനു ദാരുണാന്ത്യം. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് (3) ആണ് മരിച്ചത്. ബന്ധുവിന്റെ വീട്ടിലെത്തിയപ്പോഴാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം. ജിയാസിന്റെ വീടിനു തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ വന്നതായിരുന്നു കുഞ്ഞ്.