പത്തനംതിട്ട: വാഴമുട്ടത്ത് പുതിയ ഗ്യാസ് സിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ ലീക്കായി. വാഴമുട്ടം സ്വദേശി രഞ്ജിത്തിന്റെ വീട്ടിൽ ഇന്നലെയാണ് സംഭവം നടന്നത്. സിലിണ്ടർ കണക്ട് ചെയ്‌ത ഉടൻ തന്നെ ഗ്യാസ് ലീക്കാകുകയായിരുന്നു.(Gas Cylinder leaked in Pathanamthitta)
സിലിണ്ടർ കറങ്ങുകയായിരുന്നുവെന്നു രഞ്ജിത്ത് പറഞ്ഞു. ഉടൻ തന്നെ സിലിണ്ടർ വീടിന് പുറത്തേക്ക് എറിഞ്ഞു. തുടർന്ന് വെള്ളം ഒഴിക്കുകയും ചാക്കുകൾ മുകളിലേക്ക് ഇട്ട് ഗ്യാസ് ലീക്ക് തടയുകയും ചെയ്യുകയായിരുന്നു. ഗ്യാസ് ഏജൻസി അധികൃതരെ വിവരം അറിയിച്ചപ്പോൾ പുതിയ സിലിണ്ടർ നൽകാമെന്നാണ് പ്രതികരണം.
സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്നും ഏജൻസി അധികൃതർ അറിയിച്ചു. വീട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വലിയ അപകടമാണ് ഒഴിവായത്.
Read Also: ഭാരതീയ ന്യായ സംഹിത പഠിച്ചില്ല; വനിതാ എസ്ഐയ്ക്ക് ഇമ്പോസിഷന്‍ നൽകി എസ്‍പി