web analytics

മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവർന്നു; വീഡിയോ കാണാം

മൈസൂർ: മൈസൂരുവിൽ പട്ടാപ്പകൽ മലയാളി ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവു കവർന്നു. അക്രമികൾ കാർ തടഞ്ഞ് പണം കവരുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു.

ഇന്ന് രാവിലെ കാറിൽ സഞ്ചരിക്കുകയായിരുന്ന മലയാളി ബിസിനസ്സുകാരനായ സൂഫിയെ നാലംഗ സംഘം തടഞ്ഞുനിർത്തി വാഹനത്തിൽ നിന്ന് വലിച്ചിറക്കി ആക്രമിച്ച ശേഷം പണവും കാറുമായി കടന്നുകളയുകയായിരുന്നെന്ന് മൈസൂർ പൊലീസ് പറഞ്ഞു.

പട്ടാപ്പകൽ തിരക്കേറിയ റോഡിൽ വച്ച നടന്ന സംഭവത്തിൽ ആളുകൾ ആശങ്കയിലാണ്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് വരുന്നതിനിടെയാണ് സൂഫി ആക്രമിക്കപ്പെട്ടത്.

തുടർന്ന് സൂഫി സമീപത്തെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ ചെക്കുപോസ്റ്റുകളിൽ വിവരം നൽകിയതായും പരിശോധന ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസം എടിഎമ്മിൽ നിറയ്ക്കാനുള്ള പണവുമായി പോയ വാഹനത്തിലെ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ ബൈക്കിലെത്തിയ മോഷ്ടാക്കൾ വെടിവെച്ചുകൊന്ന ശേഷം 93 ലക്ഷം രൂപയുമായി കടന്നുകളഞ്ഞിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക്

കാത്തിരിപ്പിന് വിരാമം!  ഐ.സി.സിയുടെ പ്രായപരിധി കടന്ന് വൈഭവ് ഇനി അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മുംബൈ: ക്രിക്കറ്റിൽ...

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ

സംസ്ഥാനത്ത് 2,040 പ്രശ്നബാധിത ബൂത്തുകൾ; സുരക്ഷ ശക്തമാക്കി ഇലക്ഷൻ കമ്മിഷൻ തിരുവനന്തപുരം: സംസ്ഥാനത്ത് 2,040...

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: ഡിഎംകെ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി; സ്റ്റാലിനും ഉദയനിധിയും മത്സരരംഗത്ത്

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അക്ഷരാർത്ഥത്തിൽ ചടുലമായ നീക്കങ്ങളുമായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ....

ക്ഷേത്രപരിസരത്ത് പ്രീ-വെഡിങ് ഫോട്ടോഷൂട്ട്; ഷൂ ധരിച്ചതിന് തർക്കം, സംഘർഷം

ക്ഷേത്രപരിസരത്ത് പ്രീ-വെഡിങ് ഫോട്ടോഷൂട്ട്; ഷൂ ധരിച്ചതിന് തർക്കം, സംഘർഷം ബെംഗളൂരു: കർണാടകയിലെ ഹാസൻ...

അമ്മയുടെ കണ്ണുവെട്ടിക്കാനാവില്ല! ആലപ്പുഴയിൽ മകന്റെ ലഹരി ഉപയോഗം കണ്ടെത്തി ലഹരി വിൽപ്പനക്കാരനെ കുടുക്കി ഒരമ്മ

അമ്മയുടെ കണ്ണുവെട്ടിക്കാനാവില്ല! ആലപ്പുഴയിൽ മകന്റെ ലഹരി ഉപയോഗം കണ്ടെത്തി ലഹരി വിൽപ്പനക്കാരനെ...

ഐപിഎൽ 2026-ൽ വിസ്മയിപ്പിക്കാൻ പോകുന്ന 5 യുവതാരങ്ങൾ ഇതാ!

ഐപിഎൽ 2026-ൽ വിസ്മയിപ്പിക്കാൻ പോകുന്ന 5 യുവതാരങ്ങൾ ഇതാ! 1. വൈഭവ് സൂര്യവംശി...

Related Articles

Popular Categories

spot_imgspot_img