കേരളത്തോട് ഏറെ അടുത്ത് കിടക്കുന്ന ഗൾഫ് രാജ്യമാണ് ഒമാൻ. ചരിത്രപരമായും കേരളവുമായി ഏറെ ബന്ധം പുലർത്തുന്ന ഒമാനിലെ തൊഴിൽ മേഖലയിലും മലയാളികളുടെ അധിപത്യം വലുതാണ്. എന്നാൽ ഒമാൻ സ്വദേശി വത്കരണത്തിലേക്ക് നീങ്ങുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. (Full indigenization comes in three areas in Oman)
ഗതാഗതം, ലോജിസ്റ്റിക്, കമ്യൂണിക്കേഷൻ എന്നീ മേഖലകളിൽ 2026 അവസാനത്തോടെ 50 ശതമാനവും വരും വർഷങ്ങളിൽ സമ്പൂർണ സ്വദേശിവത്കരണവും നടപ്പാക്കും. മന്ത്രി സെയ്ദ് ബിൻ ഹമൂദ് അൽ മവാനിയാണ് ഇക്കാര്യം പുറത്തുവിട്ടത്.
മുൻപേ തന്നെ അപ്രഖ്യാപിത സ്വദേശി വത്കരണത്തിൻ്റെ ഭാഗമായി ഒമാൻ വിവിധ പദ്ധതികൾ നടപ്പാക്കിയിരുന്നു. വിദേശ തൊഴിലാളികളുടെ വിസാ നിരക്ക് ഉയർത്തിയതും അപ്രഖ്യാപിത സ്വദേശി വത്കരണത്തിൻ്റെ ഭാഗമായാണ്. ഘട്ടം ഘട്ടമായി മറ്റു പ്രഫഷണൽ ജോലികളും സ്വദേശിവത്കരിക്കുന്നതോടെ ഒട്ടേറെ മലയാളികൾ പ്രതിസന്ധിയിലാകും.