തിരുവനന്തപുരം: വ്യാജമദ്യം തടയുക എന്ന ലക്ഷ്യത്തോടെ ക്യൂആർ കോഡുമായി ബെവ്കോ. ഈ സംവിധാനം ഏപ്രിൽ മാസത്തോടെ നിലവിൽ വരുമെന്നാണ് ബെവ്കോ സിഎംഡി ഹർഷിത അട്ടല്ലൂരി മാധ്യമങ്ങളോട് പറഞ്ഞു. ഒരോ മദ്യക്കുപ്പിക്ക് പുറത്ത് ക്യൂആർ കോഡ് പതിപ്പിക്കുന്നതോടെ വ്യാജ മദ്യമാണോ ഇതെന്നും, എവിടെ നിന്ന് വാങ്ങിയതാണ്, എവിടെ നിർമ്മിച്ചതാണെന്നുൾപ്പടെയുള്ള വിവരങ്ങൾ കണ്ടെത്താൻ കഴിയും. മൂന്ന് ലിറ്ററിൽ കൂടുതൽ മദ്യം വാങ്ങുന്നുണ്ടോയെന്ന് കണ്ടെത്താനും ഈ സംവിധാനത്തിലൂടെ മനസിലാക്കാൻ സാധിക്കും.
ഒരു ട്രാക്ക് ആന്റ് ട്രയ്സ് സംവിധാനമായ ക്യൂ ആർ കോഡ് ഒരോ മദ്യക്കുപ്പിക്ക് പുറത്തും പതിപ്പിക്കും. ഇതുവഴി മദ്യക്കുപ്പിയുടെ എല്ലാ വിവരവും ലഭിക്കുന്നതാണ്. ബീവറേജസുകൾക്ക് മുമ്പിലെ നീണ്ട ക്യൂ ഒഴിവാക്കാൻ ആലോചനയുണ്ടെന്നും, അതിനായി സൂപ്പർ പ്രീമിയം ഔട്ട്ലെറ്റുകൾ തുടങ്ങുമെന്നും ഹർഷിത അട്ടല്ലൂരി പറഞ്ഞു .