web analytics

ഒളിവിലാണെങ്കിലും ജനം കൈവിട്ടില്ല; ഫ്രഷ് കട്ട് കേസ് പ്രതി ജയിച്ചു

ഒളിവിലാണെങ്കിലും ജനം കൈവിട്ടില്ല; ഫ്രഷ് കട്ട് കേസ് പ്രതി ജയിച്ചു

കോഴിക്കോട്: കട്ടിപ്പാറയിലെ വിവാദമായ ഫ്രഷ്‌കട്ട് കോഴിയറവ് മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ നടന്ന സമരവുമായി ബന്ധപ്പെട്ട കേസുകളിൽ പ്രതിയായി ഒളിവിലായിരിക്കെ തെരഞ്ഞെടുപ്പിൽ മത്സരിച്ച സൈനുല്‍ അബിദീന്‍ (ബാബു കുടുക്കിൽ) വിജയിച്ചു.

ഒരു ദിവസം പോലും നേരിട്ട് പ്രചാരണത്തിനിറങ്ങാതെയാണ് 225 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ബാബു കുടുക്കിൽ വിജയം സ്വന്തമാക്കിയത്.

താമരശ്ശേരി പഞ്ചായത്തിലെ 11-ാം വാർഡായ കരിങ്ങമണ്ണയിലാണ് ബാബു ഐയുഎംഎല്‍ സ്ഥാനാർഥിയായി മത്സരിച്ചത്.

ഈ വാർഡിൽ താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബാലകൃഷ്ണൻ പുല്ലങ്ങോട് സ്വതന്ത്ര സ്ഥാനാർഥിയായാണ് ജനവിധി തേടിയത്.

ഫ്രഷ്‌കട്ട് പ്ലാന്റിലേക്ക് അതിക്രമിച്ചുകയറി ആക്രമണം നടത്തിയെന്നാരോപിച്ച് സെപ്റ്റംബർ 21-ന് താമരശ്ശേരി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലും,

ഒക്ടോബർ 21-ന് നടന്ന സംഘർഷത്തിനിടെ പ്ലാന്റിൽ അതിക്രമിച്ച് കയറി തൊഴിലാളികളെ ആക്രമിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിലും ബാബു കുടുക്കിൽ പ്രതിയാണ്.

ഈ കേസുകളിൽ പൊലീസ് ലുക്ക് ഔട്ട് നോട്ടീസും സർകുലറും പുറപ്പെടുവിച്ചിരുന്നു.

ജാമ്യമില്ലാ വകുപ്പ് പ്രകാരം രജിസ്റ്റർ ചെയ്ത ആദ്യ കേസിനെ തുടർന്ന് നാട്ടിൽ നിന്ന് മാറിനിൽക്കുന്നതിനിടെയാണ് ഫ്രഷ്‌കട്ട് സംഘർഷമുണ്ടായത്.

തുടർന്ന് സമരസമിതി ചെയർമാനായിരുന്ന ബാബുവിനെ രണ്ടാമത്തെ കേസിലും പ്രതിചേർത്തു.

നാട്ടിലിറങ്ങിയാൽ സ്ഥാനാർഥിയെ പിടികൂടി കോടതിയിൽ ഹാജരാക്കാനായിരുന്നു പൊലീസിന്റെ നീക്കം. ബാബു വോട്ട് ചെയ്യാൻ എത്തുമെന്ന സംശയത്തെ തുടർന്ന് പോളിങ് ബൂത്തിലേക്കും പൊലീസ് എത്തിയിരുന്നു.

എന്നിരുന്നാലും, എല്ലാ അനിശ്ചിതത്വങ്ങളെയും മറികടന്നാണ് ബാബു കുടുക്കിലിന്റെ വിജയം.

English Summary

Sainul Abideen, popularly known as Babu Kudukkil, won the local body election from Thamarassery panchayat’s Karinkamanna ward while remaining absconding in connection with cases related to the controversial Fresh Cut chicken waste treatment plant protest in Kattippara. Contesting as an IUML candidate, he secured victory by a margin of 225 votes without campaigning in person even for a single day. Police had issued lookout notices against him, and attempts were made to arrest him if he appeared in public, including at the polling booth.

freshcut-protest-case-accused-babu-kudukkil-wins-thamarassery-election

Kozhikode news, Thamarassery panchayat, Fresh Cut protest, local body elections Kerala, Babu Kudukkil, IUML, election controversy, Kerala politics

spot_imgspot_img
spot_imgspot_img

Latest news

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍

‘ഡാഷ് മോനേ രേവന്താ… മറുപടി വരുന്നുണ്ട്’; തെലങ്കാന മുഖ്യമന്ത്രിക്കെതിരെ പിണറായി വിജയന്‍ കണ്ണൂർ: പിണറായി...

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ്

പോളിംഗിന് ഇനി രണ്ട് നാൾ; ഇന്ന് കൊട്ടിക്കലാശം, പ്രചാരണങ്ങൾക്ക് ക്ലൈമാക്സ് തിരുവനന്തപുരം: കേരളം...

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു

16-കാരിയുടെ മരണം; സംസ്കാര ചടങ്ങിൽ അമ്മയെ ആശ്വസിപ്പിക്കവേ അയൽവാസി കുഴഞ്ഞുവീണ് മരിച്ചു കൊല്ലം:...

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി, അറസ്റ്റിൽ

പുനലൂരിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടിയെ പീഡിപ്പിച്ചു; മകനെ രക്ഷിക്കാൻ അമ്മയുടെ ഭീഷണി,...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

Other news

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം 

സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം; ഇന്നത്തെ നക്ഷത്രഫലം  വെബ്‌ഡെസ്ക്: ഇന്നത്തെ (ഏപ്രിൽ 7, 2026)...

കീറിപ്പറിഞ്ഞ ഷർട്ട് ലുക്ക് വൈറൽ; ‘ഭൂത് ബംഗ്ല’ ട്രെയ്‌ലർ ലോഞ്ചിൽ അക്ഷയ് കുമാറിന് ട്രോളുകൾ

കീറിപ്പറിഞ്ഞ ഷർട്ട് ലുക്ക് വൈറൽ; ‘ഭൂത് ബംഗ്ല’ ട്രെയ്‌ലർ ലോഞ്ചിൽ അക്ഷയ്...

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്

റെയിൽവേ നിർമാണ കുഴിയിലേക്ക് ഓട്ടോ മറിഞ്ഞു; കുഞ്ഞ് ഉൾപ്പെടെ മൂന്ന് പേർക്ക്...

സിപിഐ ഓഫീസിൽ കർഷകന്റെ ആത്മഹത്യ; മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ചർച്ചയാകുന്നു

സിപിഐ ഓഫീസിൽ കർഷകന്റെ ആത്മഹത്യ; മുൻപ് ഉന്നയിച്ച ആരോപണങ്ങൾ ചർച്ചയാകുന്നു കോട്ടയം: വൈക്കം തലയാഴം...

മൂർഖൻ പാമ്പ് ദേഹത്തൂടെ ഇഴഞ്ഞു, 21 ടേക്കുകൾ! ആ പേടിസ്വപ്നം വെളിപ്പെടുത്തി അനന്യ

മലയാള സിനിമയിൽ തന്റെതായ ഒരിടം കണ്ടെത്തിയ നടിയാണ് അനന്യ. മോഹൻലാലിന്റെ മകളായും...

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ

മനുഷ്യരുടെ ജീവൻ രക്ഷിച്ച ‘ഹീറോ എലി’ മഗാവയ്ക്ക് സ്മാരക പ്രതിമ സിയം റീപ്പ്...

Related Articles

Popular Categories

spot_imgspot_img