രാജ്യത്തെ ദേശീയപാതകളിൽ നിശ്ചിത ദൂരത്തേക്ക് ടോള്‍ കൊടുക്കാതെ യാത്ര ചെയ്യാനുള്ള അവസരമാണിപോൾ കൈവന്നിരിക്കുന്നത്. നിലവിലെ ഫാസ്ടാഗ് സംവിധാനം മാറുന്നു. പകരം ടോള്‍ പിരിക്കാനായി ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (GNSS) സംവിധാനം ആണ് ഏർപ്പെടുത്തുന്നത്. Free travel without toll for such cars
പുതിയ നിയമഭേദഗതി അനുസരിച്ച് ദേശീപാതകളിലൂടെ സ്ഥിരമായി കുറച്ച് ദൂരം യാത്ര ചെയ്യുന്നവര്‍ ഇനി അനാവശ്യ ദൂരത്തിനുള്ള പണം മുടക്കേണ്ടി വരില്ല. ജിഎൻഎസ്എസ് സൗകര്യമുള്ള വാഹനങ്ങൾക്ക് ദേശീയ പാതകളിൽ പ്രതിദിനം 20 കിലോമീറ്റർ വരെയാണ് സൗജന്യ യാത്ര അനുവദിക്കുന്നത്.
വിജ്ഞാപനം റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കി. ജിഎന്‍എസ്എസ് ടാഗുകള്‍ വാഹന സ്ഥാനവും വേഗതയും കണ്ടെത്തും.
ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും ഓരോ ദിശയിലേക്കും പ്രതിദിനം 20 കിലോമീറ്റർ വരെയായിരിക്കും സൗജന്യ യാത്ര. 20 കിലോമീറ്ററിൽ കൂടുതൽ ദൂരം സഞ്ചരിച്ചാൽ ഫീസ് ഈടാക്കും.
മാത്രമല്ല വാണിജ്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന നാഷനല്‍ പെര്‍മിറ്റ് വാഹനങ്ങളെ ഈ പരിധിയില്‍ നിന്ന് ഒഴിവാക്കിയിട്ടുമുണ്ട്.യാത്ര ചെയ്ത ദൂരത്തെയും വേഗതയെയും അടിസ്ഥാനമാക്കി ഫീസ് കണക്കാക്കും.
ജിഎൻഎസ്എസ് സംവിധാനമില്ലാത്ത വാഹനങ്ങൾ ജിഎൻഎസ്എസ് എക്‌സ്‌ക്ലൂസീവ് പാതകളിൽ പ്രവേശിച്ചാൽ ഇരട്ടി ടോൾ പിഴയായി നൽകേണ്ടിവരും എന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.