web analytics

ആ പൂതി മനസിലിരിക്കട്ടെ; മീറ്റര്‍ ഇട്ടില്ലെങ്കിലും യാത്ര സൗജന്യമല്ല!

തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്നെഴുതിയ സ്റ്റിക്കര്‍ പതിക്കാനുള്ള ഉത്തരവ് പിന്‍വലിക്കും. 

ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഓട്ടോ തൊഴിലാളികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 

ഇതോടെ സംയുക്ത തൊഴിലാളി യൂണിയന്‍ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിക്കാനും തീരുമാനമായി.

മാര്‍ച്ച് ഒന്നു മുതലാണ് ‘മീറ്റര്‍ ഇട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് സർക്കാർ ഇറക്കിയത്. 

എന്നാല്‍, സ്റ്റിക്കര്‍ മിക്ക ഓട്ടോറിക്ഷകളിലും പതിച്ചുതുടങ്ങിയിട്ടില്ലായിരുന്നു. നിര്‍ദേശത്തിനെതിരേ ഓട്ടോ തൊഴിലാളികള്‍ പ്രതിഷേധസ്വരം ഉയര്‍ത്തുകയായിരുന്നു. ഇതിനുപിന്നാലെയാണ് സംയുക്ത തൊഴിലാളി യൂണിയന്‍ ഓട്ടോ പണിമുടക്കും പ്രഖ്യാപിച്ചത്.

ഫെയര്‍ മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ ‘യാത്ര സൗജന്യം’ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും രേഖപ്പെടുത്തി പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിന് പിറകിലായോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണമെന്നായിരുന്നു ഗതാഗത വകുപ്പിൻ്റെ നിര്‍ദേശം. സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് സ്റ്റിക്കര്‍ പതിപ്പിക്കാനുള്ള തീരുമാനമുണ്ടായത്.

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു

കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന പോ​ത്തി​നെ ക​ടു​വ കൊ​ന്നുതിന്നു കണ്ണൂർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​യ്യ​മ​ല​യി​ൽ കൂ​ട്ടി​ൽ...

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം വനിതകൾ

ആയിരത്തിലധികം ‘ജെന്‍സി’ സ്ഥാനാര്‍ത്ഥികള്‍…21 വയസ് മാത്രമുള്ള 149 പേർ; 52.36 ശതമാനം...

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം

ഭക്ഷണം കഴിച്ചില്ല; ജയിലില്‍ വെള്ളം മാത്രം കുടിച്ച് രാഹുല്‍ ഈശ്വറിന്റെ പ്രതിഷേധം പാലക്കാട്:...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

സെപ്റ്റംബർ നവംബർ വരെ ഉയര്‍ന്ന സർചാർജ്… ഡിസംബറിൽ പെട്ടെന്ന് കുറവ്: പിന്നിലെ കാരണങ്ങൾ എന്ത്?

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കൾക്ക് വലിയ ആശ്വാസവുമായി കെഎസ്ഇബി. ഡിസംബറിൽ ലഭിക്കുന്ന...

Related Articles

Popular Categories

spot_imgspot_img