web analytics

മുണ്ടക്കയത്ത് കന്യാസ്ത്രീയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് തട്ടിപ്പുകാർ: പിന്നീട് നടന്നത് സമാനതകളില്ലാത്ത തട്ടിപ്പ്…!

കന്യാസ്ത്രീയുടെ വാട്സ്ആപ്പ് ഹാക്ക് ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്. ഹാക്ക് ചെയ്യപ്പെട്ട വാട്സാപ്പിൽ നിന്ന് സൈബർ കുറ്റവാളികൾ പലരോടും പണം ആവശ്യപ്പെടുകയും കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. മുണ്ടക്കയം ഇഞ്ചിയാനിയിൽ ആണ് സംഭവം നടന്നിരിക്കുന്നത്.

പണം അയച്ചു നൽകിയവർ പിന്നീട് സംശയം തോന്നി കന്യാസ്ത്രീയുടെ ഫോണിലേക്ക് വിളിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. ഇതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു. ഏകദേശം ഒന്നരലക്ഷത്തോളം രൂപ സംഘം കൈക്കലാക്കിയതായാണ് വിവരം.

ഇതിനിടെ ഇടവകാംഗങ്ങളായ കൂടുതൽ പേരുടെ വാട്സാപ്പുകളും ഹാക്ക് ചെയ്യപ്പെട്ടതായി സംശയമുണ്ട്.
മുണ്ടക്കയം ഇഞ്ചിയാനിയിലുള്ള ഒരു പള്ളിയോട് ചേർന്ന് പ്രവർത്തിക്കുന്ന ഒരു കന്യാസ്ത്രീയുടെ വാട്സാപ്പ് നമ്പർ ആണ് ഹാക്ക് ചെയ്ത് തട്ടിപ്പുകാർ തട്ടിപ്പ് നടത്തുന്നത്.

മതപരമായ ചടങ്ങിൽ പങ്കെടുക്കാനുള്ളതെന്ന പേരിൽ ഫോണിലേക്ക് അയച്ചു കിട്ടിയ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെയാണ് തട്ടിപ്പ് ആരംഭിക്കുന്നത്.

ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ   തട്ടിപ്പുകാർക്ക് ഫോണിലെ വാട്സാപ്പിന്റെയും കോൺടാക്ടുകളുടെയും ആക്സസ് കിട്ടും. പിന്നാലെ ഇടവകാംഗങ്ങളിൽ പലരിൽ നിന്നായി പണം തട്ടിപ്പ് നടത്തി എടുക്കുകയായിരുന്നു.

സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് പലരും കന്യാസ്ത്രീയെ നേരിട്ട് ബന്ധപ്പെട്ടതോടെയാണ് ഫോൺ ഹാക്ക് ചെയ്ത വിവരവും തട്ടിപ്പും അറിയുന്നത്. തുടർന്ന് മുണ്ടക്കയം പൊലീസിലും, സൈബർ സെല്ലിലും പരാതി നൽകി.

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

Related Articles

Popular Categories

spot_imgspot_img