web analytics

അമിത് ഷായുടെ മകനായി ചമഞ്ഞ് കോടികളുടെ തട്ടിപ്പ്: പക്ഷെ അല്പം പാളി..! അറസ്റ്റിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷായെ അനുകരിക്കാൻ ശ്രമിച്ച് തട്ടിപ്പ് നടത്തിയ യുവാക്കൾ അറസ്റ്റിൽ. നിയമസഭാ സ്പീക്കർ തോക്ചോം സത്യബ്രത സിംഗ് ഉൾപ്പെടെയുള്ള മണിപ്പൂർ നേതാക്കളെയാണ് കബളിപ്പിക്കാൻ ശ്രമിച്ചത്.

ഫെബ്രുവരിയിലെ ആദ്യ രണ്ടാഴ്ചകളിലാണ് കോളുകൾ വന്നത്. ഇവരെ വിളിച്ച് മന്ത്രി സ്ഥാനങ്ങൾക്കായി നാല് കോടി രൂപ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഈ ഫോൺ കോളുകൾ തട്ടിപ്പാണെന്ന് മനസിലാക്കിയ നേതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) യിലെ 318 (4), 319 (2) വകുപ്പുകൾ പ്രകാരം വഞ്ചനയ്ക്കും ആൾമാറാട്ടത്തിനും യുവാക്കൾക്കെതിരെ കേസ് ഫയൽ ചെയ്തു.

മൂന്ന് പ്രതികളെയും ഡൽഹിയിൽ നിന്ന് മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലിലേക്ക് കൊണ്ടുവന്നതായി ഇന്ന് രാവിലെ ഉദ്യോഗസ്ഥർ അറിയിച്ചു.

നടുക്കി നരബലി..! നാലുവയസുകാരിയെ ക്ഷേത്രത്തിൽ ബലിനൽകി യുവാവ്:

കുടുംബത്തില്‍ ഐശ്വര്യമുണ്ടാകുന്നതിനും ദേവപ്രീതിക്കുമായി
അയല്‍വാസിയായ നാലുവയസുകാരിയെ കഴുത്തറുത്ത് കൊന്ന് രക്തമെടുത്ത് കുടുംബക്ഷേത്രത്തിലെ നടയില്‍ അര്‍പ്പിച്ച് യുവാവ്. സംഭവത്തില്‍ നാല്‍പതു വയസിലേറെ പ്രായമുള്ള ലാലാഭായ് താഡ്​വി എന്നയാൾ അറസ്റ്റിലായി. ഗുജറാത്തിലെ ഛോട്ടാ ഉദേപുറിലാണ് കൊടുംക്രൂരത അരങ്ങേറിയത്.

ദേവപ്രീതിക്കായാണ് പെണ്‍കുഞ്ഞിന്‍റെ കഴുത്തറുത്ത് രക്തമെടുത്തതെന്നും കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ വെട്ടിക്കൊല്ലുമെന്ന് എല്ലാവരെയും പ്രതി ഭീഷണിപ്പെടുത്തി.

ഭാരതീയ ന്യായ സംഹിത അനുസരിച്ച് കൊലപാതകം, തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയുടെയും അമ്മയുടെയും നിലവിളി കേട്ട് ഗ്രാമവാസികള്‍ ഓടിയെത്തിയിരുന്നുവെങ്കിലും പ്രതിയുടെ കൈവശം ആയുധമുള്ളതിനാല്‍ അടുക്കാനായില്ലെന്നും എല്ലാവരും നോക്കി നില്‍ക്കെയാണ് പ്രതി ക്രൂരകൃത്യം നടത്തിയതെന്നും പ്രദേശവാസികളിലൊരാള്‍ വെളിപ്പെടുത്തി.

മുറ്റത്ത് ഒന്നര വയസുള്ള സഹോദരനൊപ്പം കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ തിങ്കളാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് കാണാതെയായത്. വീട്ടുജോലികളില്‍ വ്യാപൃതയായിരുന്നതിനാല്‍ കുട്ടികളുടെ അമ്മ ഇക്കാര്യം അറിഞ്ഞതുമില്ല.

നിലവിളി കേട്ട് ഓടിയെത്തിയപ്പോഴാണ് കയ്യില്‍ കോടാലിയുമായി യുവാവ് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. എതിര്‍ത്തുവെങ്കിലും യുവതിയെ തള്ളിമാറ്റി അയാള്‍ കുട്ടിയെ കൊണ്ടുപോയി.

പെണ്‍കുഞ്ഞിനെ കഴുത്തറുത്ത ശേഷം രക്തം ശേഖരിച്ച ലാലാഭായ് കുടുംബക്ഷേത്രത്തില്‍ കടന്ന് അര്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രതി മാനസിക വൈകല്യമുള്ളയാളാണെന്നും കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിച്ച് വരിയാണെന്നും പൊലീസ് വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ്

ഉരുളക്കുപ്പേരിപോലെ മീനാക്ഷിയുടെ കമൻ്റ് സിനിമയിൽ ബാലതാരമായെത്തി മലയാളികളുടെ മനം കവർന്ന നടിയാണ് മീനാക്ഷി...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ടു

കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ടു ഇടുക്കി: കെഎസ്ആർടിസി വിനോദയാത്ര ബസ് അപകടത്തിൽപ്പെട്ട് 16...

അമ്പലപ്പുഴ പാൽപ്പായസം

അമ്പലപ്പുഴ പാൽപ്പായസം ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഇനി പാൽപ്പായസം തയ്യാറാക്കുക...

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ

വയനാട്ടിൽ 10 വർഷത്തിനിടെ മരിച്ചത് 5 നേതാക്കൾ വയനാട്: കഴിഞ്ഞ കുറച്ച് നാളുകളായി...

Related Articles

Popular Categories

spot_imgspot_img