ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ്; ടി 20 റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി ദക്ഷിണാഫ്രിക്കൻ പേസർ

ദുബായ്: ടി20 റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി ദക്ഷിണാഫ്രിക്കൻ പേസർ ആൻറിച്ച് നോർക്യ. ശ്രീലങ്കക്കെതിരെ ഏഴ് റൺസ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റ് വീഴ്ത്തിയതിൻറെ പിൻബലത്തിൽ നോർക്യ ബൗളിംഗ് റാങ്കിംഗിൽ ഒമ്പത് സ്ഥാനം മെച്ചെപ്പെടുത്തി. പുതിയ റാങ്കിംഗിൽ എട്ടാം സ്ഥാനത്താണ് നോർക്യ.

ബാറ്റിംഗ് റാങ്കിംഗിൽ 861 റേറ്റിംഗ് പോയൻറുമായി ഇന്ത്യയുടെ സൂര്യകുമാർ യാദവ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. പാകിസ്ഥാൻറെ മുഹമ്മദ് റിസ്‌വാൻ(766), പാക് ക്യാപ്റ്റൻ ബാബർ അസം(765) എന്നിവരാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാളാണ് ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ ബാറ്റർ. ആറാം സ്ഥാനത്താണ് ജയ്സ്വാൾ.

ആദ്യ പത്തിൽ അഞ്ചാം സ്ഥാനത്തുള്ള ജോഷ് ഹേസൽവുഡിന് പുറമെയുള്ള ഒരേയൊരു പേസറും നോർക്യയയാണ്. ഇംഗ്ലണ്ട് സ്പിന്നർ ആദിൽ റഷീദ് ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഇന്ത്യയുടെ രവി ബിഷ്ണോയ് രണ്ടാമതും അക്സർ പട്ടേൽ മൂന്നാം സ്ഥാനത്തുമുണ്ട്.

അതേസമയം, ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ ഓൾ റൗണ്ടർമാരുടെ റാങ്കിംഗിൽ വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയതാണ് മറ്റൊരു പ്രധാന മാറ്റം. ശ്രീലങ്കൻ ക്യാപ്റ്റൻ വാനിന്ദു ഹസരങ്കയെ മറികടന്നാണ് ഷാക്കിബ് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ ഹസരങ്ക പൂജ്യത്തിന് പുറത്തായതാണ് തിരിച്ചടിയായത്.
എട്ടിന് ശ്രീലങ്കക്കെതിരായ മത്സരത്തിൽ തിളങ്ങിയാൽ ഷാക്കിബിന് ഒന്നാം സ്ഥാനത്ത് തുടരാനാവും.

 

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

കേരളത്തിൽ ആദ്യം! പള്ളിയിലെ കൈക്കാരിയായി വനിത; സുജാ അനിലിനെ പറ്റി കൂടുതൽ അറിയാം

ആലപ്പുഴ: പള്ളിയിലെ കൈക്കാരന്മാരായി സാധാരണ തെരഞ്ഞെടുക്കപ്പെടാറുള്ളത് പുരുഷന്മാരാണ്. കാലങ്ങളായി ഇവിടെ തുടർന്ന്...

കോതമം​ഗലത്തെ ഈ ഏജൻസിയുടെ തട്ടിപ്പിൽ വീഴല്ലെ…അയർലണ്ടിലേക്ക് അങ്ങനൊരു വിസയില്ല; കൊടുത്താൽ കാശുപോക്കാ

കൊച്ചി: അയർലണ്ടിലേക്ക് പറക്കാമെന്ന് വാ​ഗ്ദാനം നൽകി പണം തട്ടാൻ ​ഗൂഡനീക്കം. ഇല്ലാത്ത...

മൂ​ന്നാ​റി​ൽ റെഡ് അലർട്ട്; ചൂട് കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​കളും; സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂട് കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത...

നാടിനെ നടുക്കി വൻ കവർച്ച; നഷ്ടമായത് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ

മലപ്പുറം: മലപ്പുറത്ത് അടച്ചിട്ട വീട്ടിൽ നിന്ന് 10 ലക്ഷത്തോളം രൂപ വിലമതിക്കുന്ന...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!