ഒൻപതാം ക്ലാസ് വിദ്യാർഥിയെ ക്രൂരമായി മർദിച്ചു; നാലു വിദ്യാർഥികൾക്ക് സസ്പെൻഷൻ

കോഴിക്കോട്: ഒൻപതാം ക്ലാസ് വിദ്യാർഥിയെ പത്താം ക്ലാസ് വിദ്യാർഥികൾ ക്രൂരമായി മർദ്ദിച്ചതായി പരാതി. കോഴിക്കോട് പുതുപ്പാടിയിലാണ് സംഭവം . പുതുപ്പാടി ഗവ.ഹൈസ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിക്കാണ് മർദനമേറ്റത്.

തലക്കും, കണ്ണിനും ആണ് പരിക്കേറ്റ വിദ്യാർഥി താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെയുണ്ടായ പ്രശ്നത്തിന്റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് വിവരം. 15 ഓളം പത്താം ക്ലാസ് വിദ്യാർഥികളാണ് അക്രമിച്ചതെന്ന് കുടുംബം പറയുന്നു.

വിദ്യാർഥിയെ അധ്യാപകർ ആശുപത്രിയിൽ എത്തിച്ചില്ലെന്നും സംഭവം ഒതുക്കാനാണ് അധ്യാപകർ ശ്രമിച്ചതെന്നും രക്ഷിതാക്കൾ ആരോപിച്ചു. പതിനഞ്ചോളം പേർ ചേർന്നാണ് മർദിച്ചതെന്നും നാലുപേരെ കണ്ടാലറിയാമെന്നും പരിക്കേറ്റ വിദ്യാർഥി പറഞ്ഞു.

എന്നാൽ കുട്ടിയുടെ വസ്ത്രം മാറ്റാനുള്ള സമയം മാത്രമാണ് എടുത്തതെന്നും സ്‌കൂളിന്റെ ഭാഗത്ത് നിന്ന് വീഴ്ചയൊന്നും ഉണ്ടായിട്ടില്ലെന്നും ആണ് പ്രധാനാധ്യാപകന്റെ വിശദീകരണം.

സംഭവത്തിൽ നാലു വിദ്യാർഥികളെ പതിനാല് ദിവസത്തേക്ക് സസ്‌പെൻഡ് ചെയ്തതായും പ്രധാനാധ്യാപകൻ അറിയിച്ചു. സംഭവത്തിൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് താമരശ്ശേരി പൊലീസ് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം

നേച്ചര്‍ ജേണലില്‍ മലയാളിയുടെ ഗവേഷണപ്രബന്ധം കോഴിക്കോട്: ഇന്ത്യൻ ശാസ്ത്ര രം​ഗത്തിന് അഭിമാനമായി ലോകപ്രശസ്തമായ...

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു

വിദ്യാർഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തു കോട്ടയം: സ്റ്റോപ്പിൽ വിദ്യാർത്ഥികൾ ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ടെടുത്തെന്നും...

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ !

വിപഞ്ചികയുടെ ഡയറിയിലെ വെളിപ്പെടുത്തലുകൾ ! കേരളപുരം സ്വദേശിനി വിപഞ്ചികയും മകളും ഷാർജയിലെ ഫ്ലാറ്റിൽ...

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും

തെരുവുനായ്ക്കള്‍ക്ക് ചിക്കനും ചോറും ബംഗളൂരു: തെരുവുനായകള്‍ക്ക് എല്ലാ ദിവസവും ഭക്ഷണം നല്‍കുന്ന പദ്ധതിയുമായി...

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി

റെയിൽവേ ട്രാക്കിൽ വീണ്ടും കല്ല് കണ്ടെത്തി കണ്ണൂർ: വളപട്ടണത്ത് റെയിൽവേ ട്രാക്കിൽ വീണ്ടും...

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു

വനിതാ കണ്ടക്ടറുടെ സസ്‌പെന്‍ഷന്‍ പിൻവലിച്ചു തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവറുമായി വഴിവിട്ട ബന്ധമുണ്ടെന്ന് ആരോപിച്ച്...

Related Articles

Popular Categories

spot_imgspot_img