web analytics

ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍: അമ്മയെയും ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്‌തെന്ന് സംശയം

മൈസുരുവില്‍ രണ്ട് അപ്പാര്‍ട്ട്മെന്‍റുകളിലായി ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയില്‍. വിശ്വേശരയ്യ നഗറിലെ സങ്കല്‍പ് സെറീന്‍ അപ്പാര്‍ട്ട്മെന്‍റിലാണ് നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ബിസിനസുകാരനായ ചേതന്‍, ഭാര്യ രൂപാലി, മകന്‍ കുശാല്‍, ചേതന്‍റെ അമ്മ പ്രിയംവദ എന്നിവരാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ജീവനൊടുക്കും മുന്‍പ് ചേതന്‍ അടുത്ത ബന്ധുവിന് ശബ്ദസന്ദേശം അയച്ചിരുന്നു. അവര്‍ തിരിച്ചുവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടര്‍ന്ന് പൊലീസിനെ അറിയിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രണ്ട് അപ്പാര്‍ട്ട്മെന്‍റുകളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

പ്രിയംവദയുടെ മൃതദേഹം ഒരു അപ്പാര്‍ട്ട്മെന്‍റിലും മറ്റുള്ളവരുടേത് മറ്റൊരു ബ്ലോക്കിലെ അപ്പാര്‍ട്ട്മെന്‍റിലുമാണ് ഉണ്ടായിരുന്നത്. അമ്മയെയും ഭാര്യയെയും മകനെയും വിഷം നല്‍കി കൊലപ്പെടുത്തിയശേഷം ചേതന്‍ തൂങ്ങി മരിച്ചതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്ന് കരുതുന്നു. ചേതന് വലിയതുകയുടെ കടങ്ങള്‍ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കളില്‍ ചിലര്‍ പൊലീസിന് മൊഴി നല്‍കി.

ചേതനും കുടുംബവും പത്തുവര്‍ഷമായി ഇതേ അപ്പാര്‍ട്ട്മെന്‍റിലാണ് താമസിക്കുന്നത്. സാധാരണജീവിതമാണ് നയിച്ചിരുന്നതെന്നും എന്തെങ്കിലും സമ്മര്‍ദമുള്ളതായി തോന്നിയിരുന്നില്ലെന്നും അയല്‍ക്കാര്‍ പറഞ്ഞു. ചേതന്‍റെ ഫോണും ലാപ്‍ടോപ്പും അക്കൗണ്ട് വിവരങ്ങളും പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

പാലക്കാട്ട് പണവിതരണ വിവാദം: ‘കൈയിലുണ്ടായിരുന്നത് പെൻഷൻ പണം’, കോൺഗ്രസ് ആരോപണം തള്ളി വയോധിക!

പാലക്കാട്ട് പണവിതരണ വിവാദം: 'കൈയിലുണ്ടായിരുന്നത് പെൻഷൻ പണം', കോൺഗ്രസ് ആരോപണം തള്ളി...

Other news

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ നിന്ന നിമിഷങ്ങൾ

6 മിനിറ്റ് ‘ബ്ലാക്ക് ഔട്ട്’, തീഗോളം പോലെ ഭൂമിയിലേക്ക്… നാസ മുൾമുനയിൽ...

വിജയ് വെറും ‘റീൽ’ ഹീറോയോ? എംജിആറിനോട് ഉപമിക്കേണ്ട! ദളപതിക്കെതിരെ ആഞ്ഞടിച്ച് ഇപിഎസ്

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ വിജയിയുടെ തമിഴക വെട്രി കഴകം തരംഗമാകുമ്പോൾ, താരതമ്യ...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

35 അടി താഴ്‌ചയുള്ള കുഴിയിൽ വീണ വയോധികയെ തോളിലേറ്റി രക്ഷിച്ച് എസ്ഐ

35 അടി താഴ്‌ചയുള്ള കുഴിയിൽ വീണ വയോധികയെ തോളിലേറ്റി രക്ഷിച്ച് എസ്ഐ തൃശ്ശൂര്‍:...

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ്

എച്ച്ആർഡിഎസ് ചെയർമാൻ അജി കൃഷ്ണനെതിരെ പോക്സോ കേസ് ദില്ലി: എച്ച്ആർഡിഎസ് സ്ഥാപക ചെയർമാൻ...

പാലക്കാട് താപനില 40°C കടന്നു; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട്

പാലക്കാട് 40°C കടന്നു; സംസ്ഥാനത്ത് 12 ജില്ലകളിൽ യെല്ലോ അലർട്ട് പാലക്കാട്: ഈ...

Related Articles

Popular Categories

spot_imgspot_img