News4media TOP NEWS
ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട് ‘ന്നാ താൻ കേസ് കൊടി’ലെ സുരേശന്റെ കല്ല്യാണം; നടൻ രാജേഷ് മാധവൻ വിവാഹിതനായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ടു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത, നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് 12.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

മുംബൈയിൽ നിയന്ത്രണംവിട്ട ബസിടിച്ച് നാല് പേർ മരിച്ചു; 29 പേർക്ക് പരുക്ക്; ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികൾ; ബ്രേക്ക് പോയതാണെന്ന് ഡ്രൈവർ

മുംബൈയിൽ നിയന്ത്രണംവിട്ട ബസിടിച്ച് നാല് പേർ മരിച്ചു; 29 പേർക്ക് പരുക്ക്; ഡ്രൈവർ മദ്യപിച്ചിരുന്നെന്ന് ദൃക്സാക്ഷികൾ; ബ്രേക്ക് പോയതാണെന്ന് ഡ്രൈവർ
December 10, 2024

മുംബൈ: മുംബൈ നഗരത്തിൽ നിയന്ത്രണംവിട്ട ബസിടിച്ച് നാല് പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു. ബെസ്റ്റ് ബസ് അൻജു-ഐ-ഇസ്‍ലാം സ്കൂളിന് മുമ്പിൽ വാഹനങ്ങൾക്കും കാൽനട യാ​ത്രക്കാർക്കും ഇടയിലേക്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. എസ്.ജി ബ്രേവ് മാർഗിൽ ഇന്നലെ വൈകീട്ടായിരുന്നു അപകടം.

അഫ്രീൻ ഷാ, അനം ഷെയ്ഖ്, കാനിഷ് കാദ്‍രി, ശിവം കശ്യപ് എന്നിവരാണ് മരിച്ചതെന്ന് മുംബൈ പൊലീസ് അറിയിച്ചു. 50കാരനായ ബസ് ഡ്രൈവർ സഞ്ജയിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ബ്രേക്ക് പോയതിനെ തുടർന്നാണ് അപകടമുണ്ടായതെന്ന് സഞ്ജയ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഡ്രൈവർ മദ്യപിച്ചിരുന്നെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന മൊഴി. ഇതുമൂലം ബസ് നിയന്ത്രിക്കാൻ സാധിക്കാതെ പോയതാണ് അപകടത്തിന് ഇടയാക്കിയതെന്നും ആളുകൾ പൊലീസിന് മെഴി നൽകിയിട്ടുണ്ട്. അതേസമയം, വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായിട്ടില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ മനസിലാവുന്നതെന്ന് ട്രാൻസ്​പോർട്ട് ഇൻസ്​പെക്ടർ ഭാരത് ജാദവ് മാധ്യമങ്ങളോട്പറഞ്ഞു.

കുർളയിൽ നിന്നും അന്ധേരിയിലെ അഗാർക്കർ ചൗക്കിലേക്ക് പോവുകയായിരുന്ന ബസ് യാത്ര തുടങ്ങി 100 മീറ്റർ സഞ്ചരിച്ചപ്പോഴേക്കും അപകടത്തിൽ പെടുകയായിരുന്നു.

തെറ്റായ ദിശയിൽ സഞ്ചരിച്ച് ഓട്ടോറിക്ഷ ഉൾ​പ്പടെയുള്ള വാഹനങ്ങളിലേക്ക് ബസ് ഇടിച്ചു കയറി. ഏഴോളം വാഹനങ്ങളിൽ ബസ് ഇടിച്ചുവെന്നാണ് റിപ്പോർട്ട്. ഒടുവിൽ സമീപത്തെ റസിഡൻഷ്യൽ ബിൽഡിങ്ങിന്റെ ഗേറ്റിലിടിച്ചാണ് ബസ് ഇടിച്ചു നിന്നത്.

Related Articles
News4media
  • India
  • News

നിയന്ത്രണ രേഖ മറികടന്ന് പാക്കിസ്ഥാൻ പൗരൻ; കയ്യോടെ പിടികൂടി സുരക്ഷാ സേന

News4media
  • Kerala
  • News
  • Top News

ഈ ജില്ലക്കാർ സൂക്ഷിക്കുക; മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റമുണ്ട്; മൂന്നു ജില്ലകളിൽ റെഡ് അലർട്ട്

News4media
  • Kerala
  • News

വാ​ർ​ഡ​ന്റെ ഭീ​ഷ​ണി; ഹോ​സ്റ്റ​ൽ മു​റി​യി​ൽ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച മ​ൻ​സൂ​ർ ന​ഴ്സി​ങ്​ വി​ദ്യാ​ർ...

News4media
  • India
  • News
  • Top News

പുഷ്പ 2 പ്രീമിയർ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അല്ലു അര്‍ജുന്‍ കോട...

News4media
  • India
  • News
  • Top News

ലൈഫ് ഗാർഡിന്റെ മുന്നറിയിപ്പ് അവഗണിച്ചു; കടലിലിറങ്ങിയ സ്കൂൾ വിനോദയാത്രാ സംഘത്തിലെ നാല് വിദ്യാർത്ഥിനിക...

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]