കൊച്ചി നഗരസഭയുടെ മേഖലാ ഓഫീസിൻ്റെ ഫ്യൂസ് ഊരി കെഎസ്ഇബി. ഫോർട്ട്കൊച്ചിയിലെ കൊച്ചി കോർപറേഷൻ ഓഫീസിൻ്റെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. കൊടും ചൂടും ഉഷ്ണ തരംഗ സാധ്യതകളും നേരിടുന്നതിനിടെയാണ് ജീവനക്കാരെ പെരുവഴിയിലാക്കിയുള്ള കെഎസ്ഇബിയുടെ നടപടി. ഫ്യൂസ് ഊരിയതോടെ കോർപറേഷൻ ഓഫീസിൽ ഫാൻ പോലും ഇടാൻ സാധിക്കാത്ത അവസ്ഥയിലാണ്. രണ്ട് ലക്ഷം രൂപയോളം വൈദ്യുതി ബില്ല് കുടിശികയുള്ളതാണ് ഫ്യൂസ് ഊരാൻ കാരണമെന്നാണ് കെഎസ്ഇബി വ്യക്തമാക്കുന്നത്.
Read More: മേയർക്കെതിരെ കേസെടുക്കണം; പരാതിയുമായി KSRTC ഡ്രൈവർ ഹൈക്കോടതിയിലേക്ക്