web analytics

മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ ഐഎഎസ് അന്തരിച്ചു

മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ ഐഎഎസ് അന്തരിച്ചു

തിരുവനന്തപുരം: മുന്‍ കളക്ടര്‍ എം നന്ദകുമാര്‍ ഐഎഎസ് അന്തരിച്ചു. 69 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം ഇന്ന് അനന്തപുരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും.

നാളെ രാവിലെ 9 മുതല്‍ വൈകുന്നേരം 3 മണി വരെ ജവഹര്‍ നഗര്‍ യൂണിവേഴ്‌സിറ്റി വിമന്‍സ് അസോസിയേഷന്‍ ഹാളില്‍ വെച്ച് പൊതുദര്‍ശനം നടക്കും.

തുടർന്ന് പിടിപി നഗറിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. സംസ്‌കാരം നാളെ ശാന്തികവാടത്തില്‍ നടക്കും.

തിരുവനന്തപുരം കളക്ടര്‍, പി ആര്‍ ഡി ഡയറക്ടര്‍ എന്നീ നിലകളിലെ ശ്രദ്ധേയമായ പ്രവര്‍ത്തവനങ്ങളിലൂടെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയ ഉദ്യോഗസ്ഥനാണ് എം നന്ദകുമാര്‍ ഐഎഎസ്.

തലയില്‍ രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് മാര്‍ച്ചില്‍ എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ നടത്തിയ സര്‍ജറിയില്‍ ചികിത്സപ്പിഴവുണ്ടായെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു.

എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ നടത്തിയ ന്യൂറോസര്‍ജറിക്ക് പിന്നാലെ കോമ അവസ്ഥയിലായിരുന്നു അദ്ദേഹം. ചികിത്സാപ്പിഴവ് ആരോപിച്ച് നന്ദകുമാറിന്റെ കുടുംബം വഞ്ചിയൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

സംഖ്യാ ശാസ്ത്രം, ജ്യോതിഷം, തന്ത്രവിദ്യ എന്നിവയില്‍ പാണ്ഡിത്യമുള്ള നന്ദകുമാര്‍ മികച്ച വാഗ്മിയും എഴുത്തുകാരനുമാണ് എം നന്ദകുമാര്‍.

ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു

കൊല്ലം: ട്രെയിനിന് അടിയില്‍പെട്ട് യുവതി മരിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് ദാരുണ സംഭവം നടന്നത്. കടയ്ക്കല്‍ പുല്ലുപണ ചരുവിളപുത്തെന്‍ വീട്ടില്‍ മിനി (42) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിൽ വെച്ചാണ് അപകടം നടന്നത്. സേലത്ത് രണ്ടാം വര്‍ഷ നഴ്‌സിങ് വിദ്യാര്‍ഥിനിയാണ് മിനിയുടെ മകള്‍ നിമിഷ. ഇവിടേക്ക് പോകുന്നതിനായി മകളെ യാത്രയാക്കാനെത്തിയതായിരുന്നു മിനി.

വേളാങ്കണ്ണി ട്രെയിനില്‍ യാത്ര അയയ്ക്കാന്‍ ഭര്‍ത്താവ് ഷിബുവുമൊത്താണ് മിനി കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. മകളുടെ ബാഗുകളും മറ്റു സാധനങ്ങളും ട്രെയിനിലെ സീറ്റിന് സമീപം വയ്ക്കാനായി മിനി ട്രെയിനിനുള്ളിലേക്ക് കയറിയിരുന്നു.

എന്നാല്‍ ബാഗ് വച്ച് മിനി പുറത്തിറങ്ങുന്നതിനു മുന്‍പേ ട്രെയിന്‍ മുന്നോട്ടു നീങ്ങി തുടങ്ങി. ഇതോടെ ട്രെയിനില്‍ നിന്ന് പുറത്തിറങ്ങാനായി ഇവര്‍ വാതില്‍പടിയില്‍ നിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയെങ്കിലും ട്രെയിനിന് അടിയില്‍ പെടുകയായിരുന്നു.

വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റ മിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Summary: Former Collector M. Nandakumar IAS passed away at the age of 69 due to a heart attack. He died at a private hospital in Thiruvananthapuram.

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

ജോലിക്ക് ആളെ തരാമെന്ന് പറഞ്ഞ് പണം തട്ടുന്നു: വ്യാപാരികൾക്ക് പോലീസിന്റെ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: ബിസിനസ് സ്ഥാപനങ്ങളിലേക്ക് ജീവനക്കാരെ തേടി അലയുന്ന വ്യാപാരികളെയും ചെറുകിട സംരംഭകരെയും...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

പ്രണയപ്പകയോ അതോ ബ്ലാക്‌മെയിലിംഗോ? ജിം ട്രെയിനറുടെ മരണത്തിൽ ദുരൂഹത; യുവതിക്കെതിരെ കുടുംബം രംഗത്ത്

പ്രണയപ്പകയോ അതോ ബ്ലാക്‌മെയിലിംഗോ? ജിം ട്രെയിനറുടെ മരണത്തിൽ ദുരൂഹത; യുവതിക്കെതിരെ കുടുംബം...

പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം;  തീകൊളുത്തിയ ശേഷം ഓടിക്കയറി

പുനലൂർ പോലീസ് സ്റ്റേഷനിൽ യുവാവിന്റെ ആത്മഹത്യാശ്രമം;  തീകൊളുത്തിയ ശേഷം ഓടിക്കയറി കൊല്ലം: പുനലൂര്‍...

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ് 

ഏറ്റുമാനൂരിൽ വ്യാപകമായി പണം വിതരണം നടത്തി: വി.എൻ. വാസവനെതിരെ യുഡിഎഫ്  കോട്ടയം: നിയമസഭാ...

Related Articles

Popular Categories

spot_imgspot_img