മലപ്പുറത്ത് തീ പിടിച്ച പുൽക്കാടുകൾ അണച്ചപ്പോൾ നാട്ടുകാർ കണ്ടത് നടുക്കുന്ന കാഴ്ച. പുരുഷന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. ഇന്നലെ വൈകിട്ട് നാലുമണിയോടെ ഇവിടെ പുൽക്കാടുകൾക്ക് തീ പിടിച്ചിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പൊന്നാനിയിൽ നിന്നും തിരൂരിൽ നിന്നും അഗ്നിശമന സേനാംഗങ്ങളും പോലീസും സ്ഥലത്തെത്തി. പിന്നീട് നാട്ടുകാരുടെ കൂടി സഹായത്തോടെ തീ അണച്ചു. അണച്ചപ്പോഴാണ് കത്തിയ ഭാഗത്ത് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മരിച്ചയാൾ ആരെന്ന് വ്യക്തമായിട്ടില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ കൂടുതൽ വിവരങ്ങൾ പറയാനാകൂ എന്ന് പോലീസ് അറിയിച്ചു. മൃതദേഹം കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Read also: തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപിടുത്തം; ഒരു കോടി രൂപയുടെ നാശനഷ്ടം









