പഴയതും പുതിയതുമായ മോഡലുകളിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ തങ്ങളുടെ കാറുകൾ തിരിച്ചുവിളിക്കാൻ ഹോണ്ട. ഹോണ്ട കാർസ് Honda car ഇന്ത്യ നിരവധി മോഡലുകളിലായി 92,672 കാറുകൾ തിരിച്ചുവിളിക്കുന്നതായി പ്രഖ്യാപിച്ചു. ഇതിൽ തുടക്കത്തിൽ ഫ്ലാഗ് ചെയ്‌ത 90,468 യൂണിറ്റുകളും മുമ്പ് മാറ്റി നൽകി.
2017 ഓഗസ്റ്റിനും 2018 ജൂണിനും ഇടയിൽ നിർമിച്ച അമേസ്, സിറ്റി, ബ്രിയോ, ബിആർ-വി, ജാസ്, ഡബ്ല്യുആർ-വി എന്നീ വാഹനങ്ങളുടെ 92,672 യൂണിറ്റുകളാണ് ഫ്യുവൽ പമ്പ് തകരാറിനെ തുടർന്ന് ഹോണ്ട തിരിച്ചുവിളിക്കുകയാണ്. 2019-നും 2020-നും ഇടയിൽ നിർമിച്ച 78,000 കാറുകളും ഹോണ്ട ഇതിന് മുൻപ് തിരികെ വിളിച്ചിരുന്നു. വാഹനങ്ങൾ പെട്ടെന്ന് ഓഫ് ആയി പോകുന്നു എന്നതാണ് തകരാർ. അടുത്ത മാസം അതായത് നവംബർ 5 മുതലായിരിക്കും വാഹനങ്ങൾ തിരികെ വിളിക്കാൻ ആരംഭിക്കുന്നതെന്ന് എന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.
വാഹന ഉടമകളെ കമ്പനി നേരിട്ട് ബന്ധപ്പെടുകയും എന്താണ് ചെയ്യേണ്ടതെന്ന് വിശദമായി തന്നെ വിവരിക്കുകയും ചെയ്യും. അമേസിന്റെ 18,851 യൂണിറ്റുകൾ, ബ്രിയോയുടെ 3,317 യൂണിറ്റുകൾ, ബിആർ-വിയുടെ 4,386 യൂണിറ്റുകൾ, സിറ്റിയുടെ 32,872 യൂണിറ്റുകൾ, ജാസിന്റെ 16,744 യൂണിറ്റുകൾ, ഡബ്ല്യുആർ-വിയുടെ 14,298 യൂണിറ്റുകൾ എന്നീ മോഡലുകളെയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. മൂന്നാം തലമുറ ഹോണ്ട അമേസ് 2024 ഡിസംബറിൽ അരങ്ങേറ്റം കുറിക്കുമെന്നാണ് ഏറ്റവും പുതിയ വിവരം.