ഡി. എം.സി വിളിക്കുന്നു; 1500 രൂപയ്ക്ക് മഴയുടെ കുളിരും നനവും അറിഞ്ഞ് തുമ്പൂർമുഴിക്ക് പോകാം

അതിരപ്പിള്ളി: പ്രകൃതിയുടെ വന്യമായ സൗന്ദര്യം ആസ്വദിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് തുമ്പൂര്‍മുഴിയില്‍ പോകാം. ഒപ്പം, പക്ഷികളോടും ചിത്രശലഭങ്ങളോടൊപ്പം കുത്തിമറിയുന്ന പുഴയെ ആസ്വദിച്ച് മനം നിറച്ച് ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത കുറച്ച് നിമിഷങ്ങളും സ്വന്തമാക്കാം.For 1500 rupees you can go to Thumburmuzhi with the coolness and wetness of the rain

ചാലക്കുടിയിൽ മുതൽ ഷോളയാർ വരെ, വനാന്തരത്തിലൂടെ സുഖകരമായ വാഹനയാത്ര വർഷങ്ങളായി വിനോദ സഞ്ചാരികൾക്ക് ഹരം പകരുന്ന അനുഭവമാണ്. എന്നാൽ അതിനൊപ്പം മഴയുടെ കുളിരും നനവും കൂടി അറിഞ്ഞാലോ ?വീണ്ടും മഴ യാത്രയ്‌ക്കൊരുങ്ങുകയാണ് തുമ്പൂർമുഴി ഡി.എം.സി.

തൃശ്ശൂര്‍ നിന്നും ചാലക്കുടി – വാഴച്ചാല്‍ റൂട്ടില്‍ പോയാല്‍, വാഴച്ചാല്‍ ഫോറെസ്‌റ് ഡിവിഷനില്‍ കീഴിലായി അതിരപ്പിള്ളിക്ക് സമീപത്ത് പരിയാരം ഗ്രാമപഞ്ചായത്തിലുള്ള തുമ്പൂര്‍മുഴിയില്‍ എത്താം. ചാലക്കുടി പുഴയും, പുഴയുടെ അക്കരെയും ഇക്കരെയുമായിട്ട് സ്ഥിതി ചെയ്യുന്ന ഉദ്യാനങ്ങളുമാണ് തുമ്പൂര്‍മുഴിയുടെ ആകര്‍ഷണങ്ങള്‍.

ചാലക്കുടിപ്പുഴയില്‍ സ്ഥിതി ചെയ്യുന്ന തുമ്പൂര്‍മൊഴി തടയണയോട് ചേര്‍ന്നുള്ള തൂക്കുപാലവും, ചിത്രശലഭ ഉദ്യാനവും, കുട്ടികളുടെ പാര്‍ക്കും അക്കരെയുള്ള ഏഴാറ്റുമുഖം പ്രകൃതി ഗ്രാമവും ഒക്കെ കൂടി ആവേശകരമായ അനുഭവങ്ങളാവും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. പുഴയില്‍ നിന്ന് വെള്ളം കൊണ്ടുപോകുവാന്‍ എടത്തുകര, വലത്തുകര എന്നിങ്ങനെ രണ്ട് കനാലുകള്‍ കാണാം ഇവിടെ. വലതുകനാലിന്റെ നീളം 48.28 കി.മി ഉം ഇടതുകനാലിന്റെ നീളം 35.45 കി.മി ഉം ആണ്. തടയണയും കനാലുകളും കവിഞ്ഞൊഴുകുമ്പോള്‍ മനോഹരമായ ഒരു ചെറിയ വെള്ളച്ചാട്ടം പോലെ ഇവിടം തോന്നിപോകും.

തുമ്പൂർമുഴി കുട്ടികളുടെ പാർക്കാണ് അദ്യ സന്ദർശന കേന്ദ്രം. അരമണിക്കൂർ ഉല്ലാസത്തിന് ശേഷം പ്രഭാത ഭക്ഷണം. വീണ്ടും അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനരികിൽ. ഒരു മണിക്കൂർ ഇവിടെ ചെലവഴിക്കും.

അടുത്ത കേന്ദ്രമായ ചാർപ്പയിൽ വാഹനത്തിലിരുന്ന് വെള്ളച്ചാട്ടം കാണാം. പിന്നീടെത്തുന്ന വാഴച്ചാൽ വെള്ളച്ചാട്ടം ആസ്വദിക്കാൻ അരമണിക്കൂർ. പെരിങ്ങൽക്കുത്ത് ഡാമിലെത്തുന്ന സംഘത്തിന് ഐ.ബിയിൽ നിന്നും അണക്കെട്ട് കാണാം.

ഇവിടെ തന്നെയാണ് ഉച്ചഭക്ഷണം. പൊരിച്ച മീനും ചിക്കനും അടങ്ങുന്ന ഊണിന് ശേഷം അര മണിക്കൂർ വിശ്രമം. വൈകിട്ട് 2ന് ഷോളയാർ അണക്കെട്ടിലും തുടർന്ന് വ്യൂ പോയിന്റിലും സന്ദർശനം.

ഇവിടെ വച്ചോ അല്ലെങ്കിൽ പെരിങ്ങൽക്കുത്തിൽ വച്ചോ ആകും മഴയാത്ര എന്ന ഡി.എം.സിയുടെ മാസ്റ്റർ പീസ്. പാക്കേജിൽ ഉൾപ്പെടുന്ന കുടയും ചൂടി ഗൈഡുകൾക്കൊപ്പം വ്യൂ പോയിന്റിലേക്ക് യാത്ര.

ഷോളയാറിൽ നിന്നുള്ള മടക്കത്തിൽ വാഴച്ചാലിൽ കപ്പയും ചമ്മന്തിയും അടങ്ങുന്ന സായാഹ്ന ഭക്ഷണം. രാത്രി 7ന് ചാലക്കുടി റെസ്റ്റ് ഹൗസിൽ തിരിച്ചെത്തുന്ന യാത്രയ്ക്ക് ഒരാൾക്ക് 1500 രൂപയാണ് ടിക്കറ്റ് ചാർജ്. ഏതാനും ദിവസത്തിനകം മഴയാത്ര ആരംഭിക്കും.

1500 രൂപയ്ക്ക് മഴയാത്രഎ.സി വാഹനം
നാല് വയസുവരെയുള്ള കുട്ടികൾക്ക് സൗജന്യം.
പ്രഭാത ഭക്ഷണം, ഉച്ചയൂണ്, വൈകിട്ട് കപ്പപ്പുഴുക്ക്.
വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പ്രവേശനം സൗജന്യം.

കുടയും ബാഗും പാക്കേജിൽ ഉൾപ്പെടും.
ജില്ലാ ടൂറിസം വകുപ്പിന്റെ കീഴിലുള്ള തുമ്പൂർമുഴി ഡി.എം.സി സംഘാടകർ.
ബുക്കിംഗിന് : 9497069 888, 0480 276 9888.

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും

ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും തിരുവന്തപുരം : കെസിഎൽ രണ്ടാം സീസണിലേക്കുള്ള അദാണി...

തെരുവു നായയുടെ കടിയേറ്റു

തെരുവു നായയുടെ കടിയേറ്റു മലപ്പുറം: തെരുവ് നായയുടെ ആക്രമണത്തിൽ പിതാവിനും മകനും പരിക്ക്....

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

കോഴിക്കോട് അപകടം; ഒരാൾ മരിച്ചു

കോഴിക്കോട് അപകടം; ഒരാൾ മരിച്ചു ഫറോക്ക്: കോഴിക്കോട് ദേശീയപാതയിൽ ഫറോക്ക് പുതിയ പാലത്തിന്...

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം വയനാട്: സുൽത്താൻബത്തേരി വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു....

‘അൾട്ട്’, ‘ഉല്ലു’…ഒടിടി ആപ്പുകൾക്ക് നിരോധനം

‘അൾട്ട്’, ‘ഉല്ലു’...ഒടിടി ആപ്പുകൾക്ക് നിരോധനം ന്യൂഡൽഹി: സ്ത്രീകളെ അപമാനകരമായി ചിത്രീകരിക്കുന്ന തരത്തിലുള്ള ലൈംഗികത...

Related Articles

Popular Categories

spot_imgspot_img