കൊച്ചി: കൊച്ചി നഗരമധ്യത്തിലെ അങ്കണവാടിയിൽ ഭക്ഷ്യവിഷബാധ. വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്കാണ് ഭക്ഷ്യവിഷബാധയേറ്റിരിക്കുന്നത്.
സംഭവത്തെ തുടർന്ന് 12 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടു. ഇവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗവ്യാപനമെന്ന് നാട്ടുകാർ പറയുന്നു.
മൂന്ന് രക്ഷിതാക്കൾക്കും ഭക്ഷ്യവിഷബാധയേറ്റതായി പറയുന്നു. ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിൽ അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത പാറ്റകളെ കണ്ടെത്തി.
കുട്ടികൾക്കുള്ള ഭക്ഷണം പാചകം ചെയ്യുന്നത് ഈ ടാങ്കിലെ വെള്ളമുപയോഗിച്ചാണെന്ന് അംഗനവാടി അധികൃതർ പറഞ്ഞു. രോഗവ്യാപനം കുടിവെള്ളത്തിൽ നിന്നാണെന്നാണ് നാട്ടുകാരുടെ പരാതി. ഈ അങ്കണവാടി സ്ഥിതി ചെയ്യുന്നത് വൃത്തിഹീനമായ സ്ഥലത്താണ്.
വാട്ടർ ടാങ്കിനോട് ചേർന്ന സ്ഥലത്ത് മാലിന്യം നിറഞ്ഞ കനാൽ ഒഴുകുന്നു. പരിസരമാകെ കാടുകയറിയ നിലയിലുമാണ്. ഇതിനെതിരെ നിരവധി തവണ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നാണ്.