ആലപ്പുഴ: ആലപ്പുഴയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കോമളപുരം ലൂദർ സ്കൂളിലെ കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. Food poisoning among school students in Alappuzha
ഛർദ്ദിയും വയറു വേദനയും അനുഭവപ്പെട്ട പത്തോളം കുട്ടികൾ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സതേടി.
കടപ്പുറം ആശുപത്രിയിലും ഏതാനും കുട്ടികൾ ചികിത്സ തേടിയിട്ടുണ്ട്. ഛർദ്ദിയും വയറു വേദനയും ഉണ്ടായതിനെ തുടർന്നാണ് കുട്ടികൾ ആശുപത്രിയിൽ എത്തിയത്.
അതേസമയം, കുട്ടികൾ എന്ത് ഭക്ഷണമാണ് കഴിച്ചതെന്നുൾപ്പെടെയുള്ള വിവരം പുറത്തുവരുന്നേയുള്ളൂ.