ഉജ്വല വിജയത്തിന് പിന്നാലെ പ്ലേയർ ഓഫ് ദി മാച്ച് ഇന്ത്യയുടെ സ്വന്തം ജെമീമ പറഞ്ഞത്….
വനിതാ ലോകകപ്പിൽ ഓസ്ട്രേലിയയെ തകര്‍ത്ത് ആതിഥേയരായ ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുകയാണ്. 339 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം ജെമീമ റോഡ്രിഗസിന്റെ (127 റൺസ്) അതുല്യ സെഞ്ചുറിയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ അര്‍ധസെഞ്ചുറിയുടെയും കരുത്തില്‍ ഇന്ത്യ 48.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു
മത്സരത്തിൽ 134 പന്തുകൾ നേരിട്ട ജെമീമ 12 ഫോറുകൾ ഉൾപ്പടെ 127 റൺസെടുത്തു പുറത്താകാതെനിന്നു. ഇത് ദൈവം തന്ന വിജയം …… ഒറ്റ ദിവസം കൊണ്ട് താരമായ ഇന്ത്യയുടെ സ്വന്തം “ജമി ” ആദ്യമായി പറഞ്ഞ വാക്കുകളാണിത്.
സന്തോഷവും അഭിമാനവും കൊണ്ടവൾക്ക് കരച്ചിലടക്കാനേ കഴിയുന്നുണ്ടായിരുന്നില്ല. പ്ലേയർ ഓഫ് ദി മാച്ച് അവാർഡ് നല്കപ്പെട്ട സമയത്ത് കമൻ്റേറ്ററുടെ ചോദ്യങ്ങൾക്കു സന്തോഷാശ്രുക്കളോടെ, ചുറുക്കോടെ ജമീമ മറുപടി പറഞ്ഞു. ” ആദ്യമായി ഞാൻ യേശുവിനു നന്ദി പറയുന്നു .
പിന്നെ എൻ്റെ മാതാപിതാക്കൾക്കും പരിശീലകർക്കും ടീം അംഗങ്ങൾക്കും നന്ദി പറയുന്നു” . കളി അവസാന നിമിഷങ്ങളോട് അടുത്തപ്പോൾ നീ എന്താണ് തനിയെ പലതവണ പറയുന്നത് കണ്ടത് എന്ന് ചോദിച്ചു.
ആ ചോദ്യത്തിനവൾ അഭിമാനത്തോടെ മറുപടി പറഞ്ഞത് ” ഞാൻ ആ ഉദ്വേഗനിമിഷങ്ങളിൽ ദൈവവചനമാണ് ഉരുവിട്ടുകൊണ്ടിരുന്നത് . “
കര്‍ത്താവു നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തു കൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.” പുറപ്പാട് 14 : 14 എന്ന വചനമാണ് ഞാൻ പല തവണ ആവർത്തിച്ചുരുവിട്ടത് . ആദൈവവചനമാണ് എനിക്ക് ഊർജ്ജം നൽകിയതും രാജ്യത്തെ വിജയത്തിലേക്കു നയിച്ചതും”എന്നാണ്.
ജെമീമയുടെ തകർപ്പൻ പ്രകടനം ആണ് ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 115 പന്തുകളിലാണ് ജെമീമ ഏകദിന കരിയറിലെ മൂന്നാം സെഞ്ചറിയിലെത്തിയത്.
അവസാന 12 പന്തുകളിൽ എട്ട് റൺസ് മാത്രമായിരുന്നു ഇന്ത്യയ്ക്കു ജയിക്കാൻ വേണ്ടിയിരുന്നത്. മൊളിനൂക്സിന്റെ 49–ാം ഓവറിലെ മൂന്നാം പന്ത് ബൗണ്ടറി കടത്തി അമൻജ്യോത് കൗർ ഇന്ത്യയുടെ വിജയമാഘോഷിച്ചു.




 
                                    



 
		

