അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ
വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി കൂട്ടിയിടിക്കാതെ രക്ഷപ്പെട്ട് ഡെൽറ്റ എയർലൈൻസിന്റെ യാത്രാവിമാനം. ജുലൈ 18-നാണ് സംഭവമുണ്ടായത്.
നോർത്ത് ഡക്കോട്ടയിലെ മിനിയാപൊളിസ്-സെന്റ് പോളിൽ നിന്ന് മിനോട്ടിലേക്ക് പുറപ്പെട്ട 90 മിനിറ്റ് ദൈർഘ്യമുള്ള പതിവ് വിമാന യാത്രയ്ക്കിടയിലാണ് സംഭവം അരങ്ങേറിയത്.
എബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നതുപ്രകാരം, യു.എസ്. എയർ ഫോഴ്സിന്റെ ബി-52 ബോംബർ വിമാനം എതിർദിശയിൽ അതേ വ്യോമപാതയിലൂടെ എത്തിയതോടെ ഡെൽറ്റ വിമാനത്തിന്റെ പൈലറ്റ് അടിയന്തരമായി വിമാനം ദിശമാറ്റി വലിയ അപകടം ഒഴിവാക്കി.
സംഭവത്തെക്കുറിച്ച് യാത്രക്കാർ പറഞ്ഞു: “വിമാനം അത്യന്തം അടുത്തായി വന്നു. വലതുവശത്തിരുന്നവർക്ക് അതിനെ കാണാൻ പോലും സാധിച്ചു.”സംഭവത്തെ തുടർന്ന് ഡെൽറ്റ എയർലൈൻസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കൻ വ്യോമസേന ഇതുവരെ പ്രതികരണം നൽകാതെ തുടരുകയാണ്. ബി-52 ബോംബർ വിമാനത്തെക്കുറിച്ച്: ആണവായുധങ്ങളും മറ്റ് ആയുധങ്ങളും കയറ്റിച്ചുമറ്റാൻ കഴിയുന്ന ശക്തമായ വിമാനമാണ് ബി-52.
ലോകമെമ്പാടുമുള്ള ആക്രമണങ്ങൾക്ക് ഉപകരിക്കുന്ന ഈ അത്യാധുനിക ബോംബർ നിർമ്മിച്ചത് ബോയിങ് കമ്പനിയാണ്.
1962 മുതൽ യുഎസ് വ്യോമസേനയുടെ ഭാഗമായ ഈ വിമാനത്തിൽ 5 അംഗ ക്രൂവാണ് പ്രവർത്തിക്കുക. ഏകദേശം 31,500 കിലോഗ്രാം ഭാരമാണ് ഇതിൽ വഹിക്കാൻ കഴിയുന്നത്.









