web analytics

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

ഓൺലൈന‍ായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും;  80,000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

മൊഹാലി:

ഓൺലൈനായി വാങ്ങിയ ഭക്ഷണത്തിൽ ഈച്ചയും മറ്റ് പ്രാണികളും കണ്ടെത്തിയ സംഭവത്തിൽ യുവതിക്ക് നഷ്ടപരിഹാരം നൽകാൻ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ ഉത്തരവിട്ടു.

 മൊഹാലിയിലെ ഒരു ബേക്കറിയിൽ നിന്ന് സർപ്രീത് കൗർ ബ്രെഡും റസ്കും ഓർഡർ ചെയ്തിരുന്നു. പാക്കറ്റ് തുറന്നപ്പോഴാണ് ഭക്ഷണത്തിൽ ഈച്ചയും പ്രാണികളും ഉള്ളതായി കണ്ടെത്തിയത്.

2025 സെപ്റ്റംബർ 8നാണ് സംഭവം. തുടർന്ന് യുവതി നൽകിയ പരാതിയിൽ പരിഗണന നടത്തിയ മൊഹാലി ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ, 80,000 രൂപ നഷ്ടപരിഹാരം അനുവദിച്ചു. 171 രൂപ മാത്രമാണ് ഭക്ഷണത്തിനായി യുവതി ചെലവിട്ടിരുന്നത്.

ഇതിനുപുറമെ 20,000 രൂപ രോഗികൾക്കായുള്ള ദുരിതാശ്വാസ ഫണ്ടിൽ നിക്ഷേപിക്കണമെന്നും ബേക്കറി ഉടമയോട് കമ്മിഷൻ നിർദേശിച്ചു. 

ഭക്ഷണത്തിന്റെ ശുചിത്വവും ഗുണനിലവാരവും ഉറപ്പാക്കേണ്ടത് വിൽപ്പനക്കാരുടെ ഉത്തരവാദിത്തമാണെന്ന് പരാതിക്കാരി വാദിച്ചു. എന്നാൽ ഓൺലൈൻ വിതരണത്തിനിടെ സംഭവിച്ച പിഴവാണെന്നാണ് ബേക്കറി അധികൃതർ വിശദീകരിച്ചത്. 

സീൽ ചെയ്ത നിലയിലാണ് ഭക്ഷണം നൽകിയതെന്ന കണ്ടെത്തലിനെ തുടർന്നാണ് കമ്മിഷൻ പിഴയും നഷ്ടപരിഹാരവും വിധിച്ചത്.

English Summary

A consumer court in Mohali ordered compensation to a woman who found flies and insects in food she purchased online from a bakery. The complainant, Surpreet Kaur, had ordered bread and rusk, and discovered contamination after opening the packet. The District Consumer Disputes Redressal Commission awarded her ₹80,000 as compensation, despite the food costing only ₹171. The bakery was also directed to deposit ₹20,000 into a patients’ relief fund. The commission ruled that ensuring hygiene and quality of food is the responsibility of sellers.

flies-found-in-online-food-mohali-consumer-court-compensation

Mohali, Consumer Court, Online Food Order, Food Safety, Bakery, Compensation, Hygiene, Consumer Rights


spot_imgspot_img
spot_imgspot_img

Latest news

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

Other news

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ

ദേവസ്വം നിയമനങ്ങൾ നിർത്തിയതോടെ പ്രതീക്ഷയറ്റ് ഒന്നരലക്ഷം ഉദ്യോഗാർത്ഥികൾ കൊച്ചി: ഏകദേശം ഒന്നര ലക്ഷം...

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങി കഴിച്ചു; 19 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

വണ്ണം കുറയ്ക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം തമിഴ്നാട്ടിലെ മധുരയിൽ...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട്

ടോൾ അടക്കാത്തവർക്ക് എൻഒസി ഇല്ല; ഇത്തരക്കാർക്ക് മുട്ടൻ പണി വരുന്നുണ്ട് ന്യൂഡൽഹി: ദേശീയപാതകളിലെ...

മെസി വരില്ല! കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് കണ്ണീർ വാർത്ത; അർജന്റീനയുടെ പ്ലാൻ മാറി, വില്ലനായത് ഖത്തർ

തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം ആവേശത്തോടെ കാത്തിരുന്ന ആ വലിയ സ്വപ്നത്തിന് തിരിച്ചടി....

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

Related Articles

Popular Categories

spot_imgspot_img