web analytics

പ്രവാസി മലയാളികള്‍ക്ക് ലൈസന്‍സുകള്‍ പുതുക്കുന്നതിനും പുതിയ ലൈസന്‍സ് എടുക്കുന്നതിനും ഒരുദിവസം അഞ്ചുസ്ലോട്ടുകള്‍; അനുവദിച്ചില്ലെങ്കിൽ കർശന നടപടി- മന്ത്രി ​ഗണേഷ് കുമാർ

പ്രവാസി മലയാളികള്‍ക്ക് കാലാവധി കഴിഞ്ഞ ലൈസന്‍സുകള്‍ പുതുക്കുന്നതിനും പുതിയ ലൈസന്‍സ് എടുക്കുന്നതിനും ഒരുദിവസം അഞ്ചുസ്ലോട്ടുകള്‍ നീക്കിവെച്ചിട്ടുണ്ടെന്ന് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചു. ഇത് അനുവദിക്കാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ മടിച്ചാല്‍ തന്റെ ഓഫീസില്‍ പരാതിപ്പെടാമെന്നും ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. Five slots a day for non-resident Malayalis to get a new license

ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പ്രവാസി മലയാളികള്‍ക്കായി ഒരുദിവസത്തെ ടെസ്റ്റിനുവേണ്ടിയുള്ള 40 സ്ലോട്ടുകളില്‍ അഞ്ചെണ്ണം മാറ്റിവെച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവുണ്ട്.

ഇത് തരാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥന്‍ മടിച്ചാല്‍ മന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടണം. പ്രവൈറ്റ് സെക്രട്ടറിക്ക് പരാതി നല്‍കിയാല്‍ അപ്പോള്‍ത്തന്നെ നടപടിയെടുക്കും.

അപേക്ഷ നല്‍കിയാല്‍ ഒരു തീയതി ലഭിക്കും. ആ തീയതിയുമായി ആര്‍.ടി.ഓയേയോ ജോയിന്റ് ആര്‍.ടി.ഓയേയോ സമീപിച്ചാല്‍ ആവശ്യപ്പെടുന്ന ഏറ്റവും അടുത്ത തീയതി അനുവദിക്കും. തന്നില്ലെങ്കില്‍ മന്ത്രിയുടെ ഓഫീസിലേക്ക് ബന്ധപ്പെടാം.

കര്‍ശനമായ നിര്‍ദേശം ആര്‍.ടി.ഒമാര്‍ക്കും ജോയിന്റ് ആര്‍.ടി.ഒമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്. ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടേയും മന്ത്രിയെന്ന നിലയില്‍ തന്റേയും ഉത്തരവുണ്ട്. അവര്‍ അനുസരിച്ചേ പറ്റുകയുള്ളൂ എന്നും മന്ത്രി വ്യക്തമാക്കി.

കാലാവധി കഴിയുന്നതിന് ആറുമാസം മുമ്പേയും പുതുക്കാം. തീര്‍ന്നാല്‍ ഒരുവര്‍ഷത്തില്‍ ഉള്ളില്‍വരെ ഫൈനടയ്ക്കാതെ പുതുക്കാം. പക്ഷേ, ആ സമയത്ത് വാഹനംഓടിക്കാന്‍ പാടില്ല. അടുത്ത നാലുവര്‍ഷത്തിനുള്ളില്‍ ഫൈനോടെ പുതുക്കാം.

നാലുവര്‍ഷം കഴിഞ്ഞാണെങ്കില്‍ ലേണേഴ്‌സ് ലൈസന്‍സ് ലഭിക്കുന്നതുമുതലുള്ള നടപടികളിലൂടെ വീണ്ടും കടന്നുപോകേണ്ടിവരുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

മൂലമറ്റത്ത് ചാകര

മൂലമറ്റത്ത് ചാകര അറക്കുളം∙ അറ്റകുറ്റപ്പണികൾക്കായി മൂലമറ്റം പവർഹൗസിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിയതോടെ മീൻപിടുത്തക്കാർക്ക്...

കോട്ടയം നഗരസഭയിൽ എൻസിപിയുടെ ഏകസീറ്റ്: തിരുനക്കര വാർഡിൽ ലതിക സുഭാഷ് മത്സരിക്കുന്നു

കോട്ടയം നഗരസഭയിൽ എൻസിപിയുടെ ഏകസീറ്റ്: തിരുനക്കര വാർഡിൽ ലതിക സുഭാഷ് മത്സരിക്കുന്നു കോട്ടയം:...

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി

സ്ഫോടനസ്ഥലത്തിന് സമീപം ടെറസിൽ നിന്ന് മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി ന്യൂഡൽഹി: ചെങ്കോട്ടയ്ക്ക് സമീപം...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആയിരക്കണക്കിന് മലയാളികൾക്ക് ജോലി നഷ്ടമാകും; ആശങ്കയിൽ യുകെ മലയാളികൾ

ഇംഗ്ലണ്ടിൽ എൻഎച്ച്എസ് പിരിച്ചുവിടൽ ആരംഭിച്ചു; ആശങ്കയിൽ യുകെ മലയാളികൾ ലണ്ടൻ: എൻഎച്ച്എസ് ഇംഗ്ലണ്ട്...

Related Articles

Popular Categories

spot_imgspot_img