കോഴിക്കോട്: ഹെൽമറ്റ് ധരിക്കാത്തതിന് വണ്ടിയുടെ താക്കോൽ പൊലീസ് ഊരിയെടുത്തതിനെ തുടർന്ന് ആയിരക്കണക്കിന് രൂപയുടെ മീൻ ചീഞ്ഞുപോയതായി പരാതി. മീൻ വിൽപനക്കാരനായ ടി കെ അപ്പുക്കുട്ടിക്ക് നേരെയാണ് പോലീസിന്റെ അതിക്രമം. കോഴിക്കോട് കാക്കൂർ പൊലീസിനെതിരെയാണ് ആക്ഷേപം.
ഹെൽമെറ്റ് ധരിച്ചില്ലെന്ന പേരിൽ തന്റെ ബൈക്കിന്റെ താക്കോൽ പൊലീസ് ഊരിയെടുത്തെന്നാണ് അപ്പുക്കുട്ടി ആരോപിക്കുന്നത്. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിച്ചു. താക്കോൽ ഊരിയെടുത്തിട്ടില്ല, പകരം അപ്പുക്കുട്ടി ബൈക്കിൽ നിന്ന് ഇറങ്ങി പോയതാണെന്നും പൊലീസ് പറഞ്ഞു.