മത്തിയിപ്പോൾ പഴയ മത്തിയല്ല! പൊന്നും വിലയാണ് ഒരു കിലോ മത്തിക്കിപ്പോൾ. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് വില 280 മുതൽ 300 രൂപ വരെയെത്തി. ട്രോളിങ് നിരോധനമാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിന് കാരണമായി പറയുന്നത്. (Fish prices are soaring in the state)
വരും ദിവസങ്ങളില്‍ ഇനിയും വില ഉയരുമെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. അതേസമയം ട്രോളിംഗ് നിരോധന കാലയളവില്‍ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.
രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമാണ് മത്സ്യബന്ധനത്തിന് അനുമതി നൽകുന്നത്. ട്രോളിംഗ് നിരോധ സമയത്ത് സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ റേഷന്‍ കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Read More: പന്നിയിറച്ചിയുടെ വില വൈകാതെ 500 രൂപയിലെത്തും ! പോർക്ക് വിഭവങ്ങൾ മലയാളിക്ക് അന്യമാകുമോ ?
Read More: കേരളത്തിലെ 20 എം.പിമാരില്‍ 18 പേരും കോടീശ്വരന്‍മാര്‍; രണ്ട് പേർ ലക്ഷപ്രഭുക്കൾ