പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റ്
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രകാരം പ്രവേശനം ലഭിച്ച വിദ്യാർഥികൾ ജൂലൈ 4 രാവിലെ 10 മണി മുതൽ 8 ന് വൈകിട്ട് 4 വരെയുള്ള സമയ പരിധിയ്‌ക്കുള്ളിൽ സ്കൂളുകളിൽ പ്രവേശനം നേടണം.
പ്ലസ് വൺ പ്രവേശനത്തിനായി ഏകജാലക സംവിധാനത്തിന്റെ മുഖ്യഘട്ട അലോട്ട്മെന്റിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർക്കും
അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്കും വേണ്ടി സപ്ലിമെന്ററി അലോട്ട്മെന്റിനായി അപേക്ഷിക്കാൻ ജൂൺ 30 ന് വൈകിട്ട് 5 മണി വരെ അവസരം നൽകിയിരുന്നു.
സംവരണ തത്വം അനുസരിച്ച് നിലവിൽ ഉണ്ടായിരുന്ന വേക്കൻസി ജില്ല ഒരു യൂണിറ്റായി പരിഗണിച്ച് വിവിധ കാറ്റഗറി സീറ്റുകളാക്കിയാണ് സപ്ലിമെന്ററി അലോട്ട്മെന്റിന് വേണ്ടി പരിഗണിച്ചിട്ടുള്ളത്.
അലോട്ട്‌മെന്റ് വിവരങ്ങൾ (https://hscap.kerala.gov.in/) ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്‌സൈറ്റിലെ Candidate Login-SWS ലെ Supplementary Allot Results എന്ന ലിങ്ക് വഴി ലഭിക്കും.
സപ്ലിമെന്ററി അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ പറയുന്ന അലോട്ട്‌മെന്റ് ലഭിച്ച സ്‌കൂളിൽ
രക്ഷിതാവിനോടൊപ്പം മേയ് 13 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ്. അലോട്ട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്കൂളിൽ സ്ഥിര പ്രവേശനം നേടണം.
അതേസമയം മോഡൽ റെസിഡെൻഷ്യൽ സ്‌കൂളുകളിലേയ്‌ക്കുള്ള സപ്ലിമെന്ററി അലോട്ട്മെന്റും ഇതോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്‌സൈറ്റിലെCandidate Login-MRS ലെ Supplementary Allot Results ലിങ്കിലൂടെ ലഭിക്കും.
അലോട്ട്‌മെന്റ് ലഭിച്ച കുട്ടികൾ കാൻഡിഡേറ്റ് ലോഗിനിലെ Supplementary Allot Results ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററിലെ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ
രക്ഷകർത്താവിനോടൊപ്പം 2025 മേയ് 13 ന് പ്രസിദ്ധീകരിച്ച സർക്കുലർ പ്രകാരം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകേണ്ടതാണ്.
വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്‌കൂളിൽ നിന്നും പ്രിന്റ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകും. അലോട്ട്മെന്റ് ലഭിക്കുന്നവർ സ്ഥിരപ്രവേശനം ജൂലൈ 8 ന് വൈകിട്ട് 4 ന് മുൻപായി നേടണം.
തുടർ അലോട്ട്മെന്റുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങൾ ജൂലൈ 9 ന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും എന്നുമാണ് അറിയിപ്പ്.
വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത; ഇനി മുതൽ ഓണം, ക്രിസ്തുമസ് പരീക്ഷകൾ ഇല്ല; ശനിയാഴ്‌ചകളിൽ ക്ലാസ്സിനും പോവേണ്ട
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ പരീക്ഷ രണ്ടാക്കി ചുരുക്കാൻ ശുപാർശ. ഹൈസ്‌കൂൾ പ്രവൃത്തിസമയം അര മണിക്കൂർ കൂട്ടാനും ശുപാർശയുണ്ട്.
വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ സമിതിയാണ് ഇക്കാര്യങ്ങൾ നിർദേശിച്ചത്.
തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്ത വിധം മാസത്തിൽ ഒരു ശനിയാഴ്‌ച ക്ലാസ് നടത്താമെന്നുമാണ് സമിതി നിർദേശം നൽകിയിരിക്കുന്നത്.
ഓണം, ക്രിസ്‌മസ് വേളയിലും മാർച്ചിലുമായി ഇപ്പോൾ മൂന്ന് പരീക്ഷകളാണ് നടക്കുന്നത്. ഇതിനുപകരമായി ഒക്‌ടോബറിൽ അർദ്ധവാർഷിക പരീക്ഷയും മാർച്ചിൽ വാർഷിക പരീക്ഷയും മതിയെന്നാണ് ശുപാർശ.
പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം. എൽപി, യുപി ക്ലാസ് സമയം കൂട്ടേണ്ടതില്ല. ഹൈസ്‌കൂളിൽ ദിവസവും അര മണിക്കൂർ കൂട്ടിയാൽ വർഷത്തിൽ 1200 മണിക്കൂർ അദ്ധ്യയനം ഉറപ്പാക്കാം. സ്‌കൂൾ ഇടവേളകൾ പത്ത് മിനിട്ടാക്കണം തുടങ്ങിയവയാണ് നിർദേശങ്ങൾ.
കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസ വിഭാഗം മേധാവി പ്രൊഫസർ വിപി ജ്യോതിഷിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി കഴിഞ്ഞ ദിവസമാണ് മന്ത്രി വി ശിവൻകുട്ടിക്ക് റിപ്പോർട്ട് കൈമാറിയത്.
Summary: The first supplementary allotment list for Plus One admissions in Kerala has been published. Students who received allotment must secure admission in the allotted schools between July 4 (10 AM) and July 8 (4 PM).









