സംസ്ഥാന സർക്കാരിനെ മുൾമുനയിൽ നിർത്തിയ AI ക്യാമറകൾ സ്ഥാപിച്ചിട്ട് ഒരു വർഷം പിന്നിടുമ്പോൾ പിഴയിട്ടു തുകയുടെ അഞ്ചിലൊന്ന് പോലും ഖജനാവിലെത്തിയില്ല. 390 കോടിരൂപ പിഴയിട്ടെങ്കിലും ഖജനാവിലെത്തിയത് 71.18 കോടിരൂപമാത്രമാണ്. കരാര്‍ കാലാവധി കഴിഞ്ഞതോടെ നോട്ടീസ് അയക്കുന്നത് കെല്‍ട്രോണ്‍ നിര്‍ത്തിയതോടെ പിഴ നോട്ടീസ് വിതരണം അവതാളത്തിലായതാണ് പണം എത്താത്തതിന് കാരണം. 59.58 ലക്ഷം കേസുകളിൽ 25 ലക്ഷംപേര്‍ക്കുമാത്രമാണ് നോട്ടീസ് നല്‍കിയത്. ഇത് വരുമാനത്തെ ഗണ്യമായി ബാധിച്ചു. നോട്ടീസ് നല്‍കുമ്പോള്‍ പിഴയുടെ 25 ശതമാനം എത്തുന്നുണ്ട്. എന്നാൽ, എസ്.എം.എസ്. മാത്രമാകുമ്പോള്‍ പിഴയടയ്ക്കുന്നത് എട്ടു ശതമാനമായി കുറയുന്നു.
2023 ൽ പദ്ധതി തുടങ്ങുമ്പോൾ വര്‍ഷം 120 കോടിരൂപ പിഴ ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എങ്കിലും അഴിമതി ആരോപണം വന്നതോടെ തുക കെൽട്രോണിന് കൈമാറുന്നതിൽ വന്ന താമസവും പദ്ധതിയെ ബാധിച്ചു. പദ്ധതിയില്‍ 230 കോടിരൂപയായിരുന്നു ചെലവ്. 11.7 കോടിരൂപവീതം 20 തവണകളായി കെല്‍ട്രോണിന് തുക കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഉപകരാറുകളില്‍ അഴിമതി ആരോപിച്ച് പ്രതിപക്ഷം ഹൈക്കോടതിയെ സമീപിച്ചതോടെ കെല്‍ട്രോണിനുള്ള പ്രതിഫലം തടഞ്ഞു. കോടതി അനുമതിയോടെ രണ്ടുതവണയായി 20 കോടിരൂപ മാത്രമാണ് കൈമാറാനായത്. 2023 ൽ ആരംഭിച്ച പദ്ധതി പ്രതിപക്ഷത്തിന്റെ ശക്തമായ അഴിമതിയാരോപണം മൂലം അഗ്നിപരീക്ഷകളിലൂടെയാണ് കടന്നു പോയത്.
Read also: ദക്ഷിണാഫ്രിക്കന്‍ നഗരത്തിന് മുകളില്‍ പ്രത്യേക്ഷപ്പെട്ട ഈ രൂപം എന്താണ് ? ഉത്തരം നൽകി ശാസ്ത്ര ലോകം