രാത്രി 11-നായിരുന്നു അപകടം നടന്നത്
ഇടുക്കി: സ്‌കൂള്‍ക്കെട്ടിടത്തിനുള്ളില്‍ സൂക്ഷിച്ചിരുന്ന പടക്കശേഖരത്തിന് തീപിടിച്ച് യുവാവിന് ഗുരുതര പരിക്ക്. പഴയകൊച്ചറ സെയ്ന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളിനിടെയാണ് അപകടമുണ്ടായത്. ചേറ്റുകുഴി ചെറുവക്കാട് ജോബിക്കാണ് (30) പൊള്ളലേറ്റത്.(firecrackers accident; young man critically injured)
രാത്രി 11-നായിരുന്നു അപകടം നടന്നത്. അപകടത്തിൽ പൊള്ളലേറ്റ ജോബിയെ വിദഗ്ധചികിത്സയ്ക്കായി കോട്ടയത്തെ കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പള്ളിപ്പരിസരത്തെ മൈതാനത്തിന് സമീപത്തെ സ്‌കൂള്‍ക്കെട്ടിടത്തില്‍ സൂക്ഷിച്ച പടക്കം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌കൂള്‍ക്കെട്ടിടത്തിനടുത്താണ് ജോബി നിന്നിരുന്നത്.
കട്ടപ്പനയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തിയാണ് തീ അണച്ചത്. തിരുനാളിന്റെ സമാപനദിവസം നടന്ന വെടിക്കെട്ടിന് അഗ്നിരക്ഷാസേനയുടെ അനുമതിയില്ലായിരുന്നു. വെടിക്കെട്ട് നടക്കുന്നതിന് സമീപം, അപകടകരമായ രീതിയിലാണ് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്നത്. ഇതാണ് അപകടത്തിന് കാരണമായത്. സംഭവത്തിൽ പള്ളിക്കമ്മിറ്റിക്കെതിരേ കമ്പംമെട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.