ചരക്കു കപ്പലിലെ തീപിടുത്തം; എറണാകുളത്തും തൃശൂരും ജാഗ്രതാ നിർദേശം

കോഴിക്കോട്: കേരളതീരത്ത് ചരക്ക് കപ്പലിനു തീപിടിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം കൂടുതൽ ദുർഘടമാകുന്നു. കപ്പലിൽ നിന്ന് 25 ഓളം കണ്ടയ്നറുകൾ ആണ് കടലിൽ വീണത്.

ഇവ കടലിൽ നിന്ന് തന്നെ ഉയർത്തി എടുത്ത് കൊണ്ടു വരാൻ ശ്രമം തുടരുകയാണെന്ന് അഴീക്കൽ പോർട്ട് പിആർഒ ക്യാപ്റ്റൻ അരുൺകുമാർ അറിയിച്ചു.

എറണാകുളം, തൃശൂർ ജില്ലകളിലെ കടലോരങ്ങളിൽ കണ്ടയ്നറുകൾ അടിയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. കാണാതായ നാല് പേരെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും ഡിഫന്‍സ് പിആര്‍ഒ അതുല്‍പിള്ള പറഞ്ഞു.

അതേസമയം, കപ്പലിൽ തീ ഇതുവരെ നിയന്ത്രണവിധേയമാക്കാനായിട്ടില്ല. കപ്പൽ മുങ്ങിപോകാതിരിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. കപ്പലിൽ ഉണ്ടായിരുന്ന അപകടരമായ രാസവസ്തുക്കൾ ഇപ്പോഴും ആശങ്ക ഉയർത്തുകയാണ്.

കപ്പലിന്റെ മധ്യഭാഗത്താണ് ആദ്യം തീപടർന്നത്. ഇത് കപ്പലിന്റെ മുഴുവൻ ഭാഗത്തേക്കും പടരുകയാണ്. കപ്പലിലെ 18 പേർ രക്ഷപെട്ടെങ്കിലും ഇതിൽ 2 പേർക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

അപകടത്തെ തുടർന്ന് ഈ മേഖലയിലൂടെ കടന്നു പോകേണ്ട കപ്പലുകൾക്ക് അധികൃതർ ജാഗ്രതാ നിർദേശം നൽകി. അപകടമേഖലയിൽ നിന്നു സുരക്ഷിത അകലം പാലിച്ചു ജാഗ്രതയോടെ കടന്നു പോകാനുള്ള നിർദേശമാണു നൽകിയിട്ടുള്ളത്.

നിലവിൽ കപ്പൽ 15 ഡിഗ്രിവരെ ചരിഞ്ഞു. കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. കപ്പലിൽനിന്ന് കട്ടിയേറിയ കറുത്ത പുക ഉയരുന്നു. സാഹചര്യം വിലയിരുത്താൻ ഇന്നു കൊച്ചിയിൽ ഉന്നതതല യോഗം ചേരും.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

Other news

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ്

ജാഗ്രതാനിർദ്ദേശവുമായി മൃഗസംരക്ഷണ വകുപ്പ് ആലപ്പുഴ: ദേശാടനപ്പക്ഷികൾ, ആലപ്പുഴ നഗരത്തിലും ഉൾപ്രദേശങ്ങളിലും തമ്പടിക്കാൻ തുടങ്ങിയതോടെ...

കൂടരഞ്ഞി ഇരട്ട കൊലപാതകം; കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്

കോഴിക്കോട്: കൂടരഞ്ഞിയിൽ ഇരട്ട കൊലപാതകം നടത്തിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിൽ കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം...

കട്ടപ്പനയിൽ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ചു കടത്തി; പ്രതികൾ അറസ്റ്റിൽ: വീഡിയോ കാണാം

കട്ടപ്പനയിൽ സ്വകാര്യ സ്ഥാപനത്തിലെ ഇരുമ്പ് ജനൽ മോഷ്ടിച്ച് ആക്രിക്കടയിൽ വിറ്റ പ്രതികൾ...

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം

കെയർ ഹോമിൽ അന്തേവാസിക്ക് ക്രൂര മർദ്ദനം അന്തേവാസിയെ മര്‍ദിച്ച സംഭവത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത...

നാല് വയസുള്ള കുഞ്ഞ് മരിച്ചത് ഡ്രൈവറുടെ അശ്രദ്ധ കൊണ്ട്

കോട്ടയം: ചാര്‍ജ് ചെയ്യാനെത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ചുകയറി നാലു വയസുള്ള കുഞ്ഞ്...

രാസ ലഹരി പിടികൂടി

കൊച്ചി: ഇന്നലെ രാത്രിയിൽ കൊച്ചിയിൽ പിടിയിലായത് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് രാസലഹരി...

Related Articles

Popular Categories

spot_imgspot_img