മലപ്പുറം: കനത്ത മഴയിൽ പോത്തുകല്ലിൽ ചാലിയാർ പുഴയിലെ ജലനിരപ്പുയർന്നതിനെ തുടർന്ന് കൈക്കുഞ്ഞിനെ ആശുപത്രിയിലെത്തിക്കാൻ രക്ഷകരായി അഗ്നി രക്ഷാസേന. വനത്തിനുള്ളിൽ താമസിക്കുന്ന ഇരുട്ടുകുത്തിയിലെ ആതിര എന്ന യുവതിയാണ് മറുകരയിലെത്താൻ അഗ്നി രക്ഷാ സേനയുടെ സഹായം തേടിയത്. സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ബോട്ട് മാർഗം ആതിരയെയും കുഞ്ഞിനെയും മറ്റു കുടുംബാംഗങ്ങളെയും പുഴക്കക്കരെ എത്തിക്കുകയായിരുന്നു.(Fire force helped woman and her baby)
2018 ലുണ്ടായ പ്രളയത്തിൽ ഇരുട്ടുകുത്തി കടവിലെ പാലം തകർന്നതിനെ തുടർന്ന് മുള കൊണ്ടുണ്ടാക്കിയ ചങ്ങാടത്തിലാണ് ഇവിടെ താമസിക്കുന്ന കുടുംബങ്ങൾ പുഴ കടക്കുന്നത്. പുഴയില്‍ വെള്ളം കൂടിയതോടെ ചങ്ങാട യാത്രയും മുടങ്ങി. ഇതോടെ മറുകര കടക്കാനാകാതെ ഇവര്‍ കുടുങ്ങിയത്.
Read Also: നീറ്റ് ചോദ്യ പേപ്പർ ചോർച്ച; പ്രതിഷേധത്തിനിടെ ലാത്തി ചാർജിൽ രാഹുൽ മാങ്കൂട്ടത്തിലിന് പരിക്ക്
Read Also: ചില്ലറ തർക്കം; കെ എസ് ആർ ടി സി ബസിൽ കണ്ടക്ടറുടെ കൈ കടിച്ചു മുറിച്ച് യാത്രക്കാരൻ