കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ അടിയിൽ തീപിടിച്ചു. കണ്ണൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിലാണ് തീ കണ്ടെത്തിയത്. ഇന്ന് വൈകീട്ട് 6.50 ഓടെയാണ് സംഭവം. ട്രെയിൻ കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്.
ട്രെയിനിന്റെ അടിഭാഗത്തായിരുന്നു തീ പിടിച്ചിരുന്നത്. റെയിൽവേ ജീവനക്കാരുടെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. തീയണച്ച ശേഷം അര മണിക്കൂർ വൈകിയാണ് ട്രെയിൻ ഓട്ടം തുടർന്നത്. ബ്രേക്ക് ബെൻഡിങ് മൂലമാണ് തീ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.
ഇനിയും കാത്തിരിക്കണം; മൂന്നാം വന്ദേ ഭാരത് ഉടൻ കേരളത്തിലേക്കില്ല
കൊച്ചി: മൂന്നാമത്തെ വന്ദേ ഭാരതിനായി കേരളം ഇനിയും കാത്തിരിക്കേണ്ടി വരും. നിലവിലുള്ള റിപ്പോര്‍ട്ടുകള്‍ വെറും ഊഹാപോഹം മാത്രമാണെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തിയിരുന്ന ബംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സ്‌പെഷ്യല്‍ ഉടന്‍ തന്നെ സ്ഥിരം സര്‍വീസ് ആക്കുമെന്ന പ്രതീക്ഷയിലായിരുന്നു മലയാളികൾ.