ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം

വയനാട്: ബോബി ചെമ്മണ്ണൂരിന്റെ ഉടമസ്ഥതയിലുള്ള കള്ളുഷാപ്പിൽ വൻ തീപിടിത്തം. വയനാട്ടിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. ബോചെ തൗസൻഡ് ഏക്കറിലെ ഫാക്ടറിക്ക് പുറകിൽ സ്ഥിതി ചെയ്യുന്ന കള്ളുഷാപ്പിനാണ് തീപിടിച്ചത്.

ഗ്യാസ് സിലിണ്ടർ ചോർന്നതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആർക്കും പരുക്കില്ല എന്നാണ് വിവരം. തീപിടുത്തത്തിൽ പുല്ലുമേഞ്ഞ കള്ളുഷാപ്പ് തീപിടിത്തത്തിൽ പൂർണമായും കത്തിനശിച്ചു. കൽപറ്റയിൽനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീയണച്ചത്.

കെ സുധാകരനെ പൂർണ്ണമായും അവഗണിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നൊഴിയാൻ ഡൽഹിയിൽ ദേശീയ നേതൃത്വവുമായി ധാരണയാവുകയും കേരളത്തിൽ എത്തിയതോടെ ഇടയുകയും ചെയ്ത് കെ സുധാകരനെ പൂർണ്ണമായും അവഗണിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർദേശം.

കെ സുധാകരൻ നോമിനേറ്റ് ചെയ്തയാളെ പിസിസി പ്രസിഡന്റായി നിയമിക്കുകയും വർക്കിങ് കമ്മറ്റിയിൽ ക്ഷണിതാവായി ഉൾപ്പെടുത്തിയിട്ടും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളെ ഇനി മുഖവിലക്ക് എടുക്കേണ്ടതില്ലെന്നാണ് തീരുമാനം.

സുധാകരനുമായി രണ്ട് തവണ ദേശീയ നേതൃത്വം ചർച്ച നടത്തിയിരുന്നു. കേരളത്തിന്റെ ചുമതലയുളള ദീപദാസ് മുൻഷി നേതാക്കളുമായി ചർച്ച നടത്തിയാണ് നേതൃമാറ്റം എന്ന തീരുമാനത്തിലേക്ക് എത്തിയത്.

സുധാകരന്റെ അനാരോഗ്യവും പ്രവർത്തനത്തിൽ സജീവമല്ലെന്നും നേതാക്കൾ പറഞ്ഞതും ആണ് റിപ്പോർട്ടായി നൽകിയത്. ഇക്കാര്യം സുധാകരനേയും ദേശീയ നേതൃത്വം ബോധ്യപ്പെടുത്തിയിരുന്നു.

ഇതിനുശേഷമാണ് പുനസംഘടനയിലേക്ക് പോയത്. ഇത്രയും പരിഗണന നൽകിയിട്ടും എല്ലാ ദിവസവും പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളെ അവഗണിച്ച് മുന്നോട്ട് പോകാനാണ് തീരുമാനം.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

Related Articles

Popular Categories

spot_imgspot_img