ഷാർജയിൽ ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിലെ ബഹുനില കെട്ടിടത്തിൽ തീപിടുത്തം. 13 നിലയുള്ള കെട്ടിടത്തിന്റെ 11ാം നിലയിൽനിന്ന് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടുത്തം ഉണ്ടായതോടെ താമസക്കാരെ ഫ്ലാറ്റിൽ നിന്നും ഒഴിപ്പിച്ചു. (Fire breaks out in building in Sharjah; People evacuated, massive damage)
ഫയർ അലാം കേട്ടതോടെ താമസക്കാർ അയൽവാസികളെയും വിളിച്ചറിയിച്ച് ഗോവണിയിലൂടെ രക്ഷപ്പട്ടു. പൊലീസ് എത്തി തീ കെടുത്തി. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മുഴുവൻ താമസക്കാരെയും ഒഴിപ്പിച്ചു. ആളപായമില്ല. വൻ നാശനഷ്ടം കണക്കാക്കുന്നു. അവധി ദിവസമായതിനാൽ താമസക്കാരെല്ലാം കെട്ടിടത്തിലുണ്ടായിരുന്നു.
ഞാൻ മത്സരം കണ്ടാൽ നമ്മൾ തോൽക്കും; ഇന്ത്യയുടെ ടി 20 ഫൈനൽ കണ്ടില്ലെന്ന് അമിതാഭ് ബച്ചൻ
മുംബൈ: ദക്ഷിണാഫ്രിക്കയെ തോല്പിച്ച് ട്വന്റി 20 ലോകപ്പിൽ വിജയം നേടിയ ഇന്ത്യയ്ക്ക് അഭിനന്ദനവുമായി എത്തിയിരിക്കുകയാണ് ഇന്ത്യൻ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ. സന്തോഷത്താൽ തന്റെ കണ്ണുകൾ നിറയുന്നു എന്നാണ് അമിതാഭ് ബച്ചൻ എക്സ് പ്ലാറ്റ്‌ഫോമില്‍ കുറിച്ചത്. ഒപ്പം ടി 20 ഫൈനൽ മത്സരം താൻ കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Amitabh bachchan congratulate indian cricket team)
താൻ മത്സരം കാണുമ്പോൾ ഇന്ത്യ തോൽക്കുമെന്ന് വിശ്വസിക്കുന്നതിനാലാണ് മനപൂർവം മത്സരം കാണാതിരുന്നതെന്ന് അമിതാഭ് ബച്ചൻ പറയുന്നു. ഏഴ് റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മത്സരത്തിന് ശേഷം രോഹിത് ശർമ്മയും വിരാട് കോലിയും അന്താരാഷ്ട്ര ടി20 ഫോർമാറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.