web analytics

മൂന്നാം പ്രതിയും കീഴടങ്ങി

മൂന്നാം പ്രതിയും കീഴടങ്ങി

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്‍റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിലെ മൂന്നാം പ്രതിയും കീഴടങ്ങി. ‘ഓ ബൈ ഓസി’യിലെ മുന്‍ ജീവനക്കാരിയായ ദിവ്യയാണ് ക്രൈംബ്രാഞ്ച് ഓഫിസിലെത്തി കീഴടങ്ങിയത്.

അറസ്റ്റ് രേഖപ്പെടുത്തിയ ദിവ്യയെ കോടതി റിമാൻഡ് ചെയ്തു. തുടർന്ന് തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി തിങ്കളാഴ്ച ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ ആവശ്യപ്പെടും.

കേസിലെ മറ്റ് പ്രതികളായ വിനീത, രാധാകുമാരി എന്നിവര്‍ കഴിഞ്ഞ ആഴ്ച ക്രൈംബ്രാഞ്ച് ഓഫിസിലെത്തി കീഴടങ്ങിയിരുന്നു. തിരുവനന്തപുരം കവടിയാറിൽ പ്രവർത്തിക്കുന്ന ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.

പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് ഇവർ ക്രൈംബ്രാഞ്ചിന് മുൻപാകെ കീഴടങ്ങിയത്.

ക്യു ആർ കോഡ് ഉപയോഗിച്ച് തട്ടിയത് 40 ലക്ഷം രൂപ; സ്വർണവും മൊബൈലും വാങ്ങി; ഭർത്താക്കന്മാർക്കും പണം നൽകി; ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് പ്രതികൾ

തിരുവനന്തപുരം: നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികൾ കുറ്റം സമ്മതിച്ചു.

കടയിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് മുൻ ജീവനക്കാരികളായ പ്രതികൾ തട്ടിപ്പ് നടത്തിയതായി സമ്മതിച്ചത്.

40 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതായാണ് പുറത്തു വരുന്ന വിവരം. ദിയയുടെ ക്യുആർ കോഡിന് പകരം തങ്ങളുടെ ക്യുആർ കോഡ് ഉപയോഗിച്ച് തട്ടിയ പണം പ്രതികൾ പങ്കിട്ടെടുക്കുകയായിരുന്നു.

ഈ പണം സ്വർണം വാങ്ങാൻ ഉപയോഗിച്ചെന്നും പ്രതികൾ മൊഴി നൽകി. തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിയ സ്‌കൂട്ടറും സ്വർണവും കണ്ടുകെട്ടുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

പണമായി കൂടുതൽ തുക എടുത്തിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. അടിച്ചുമാറ്റിയ പണം മുഴുവൻ ഒറ്റ വർഷംകൊണ്ട് ചെലവഴിച്ച് തീർത്തെന്നാണ് പ്രതികളുടെ മൊഴി.

ഈ പണം ഉപയോ​ഗിച്ച് സ്വർണവും മൊബൈലും വാങ്ങി. യാത്രയ്ക്ക് ഉപയോഗിച്ചു. ഭർത്താക്കൻമാർക്കും പണം നൽകിയെന്നാണ് മൊഴി. വിനീത, രാധാകുമാരി എന്നിവരാണ് പിടിയിലായത്.

മറ്റൊരു പ്രതി ദീപ്തി നിലവിൽ ഒളിവിലാണ്. പണയം വച്ചിരിക്കുന്ന സ്വർണം വീണ്ടെടുക്കാനുള്ള നീക്കം ഇപ്പോഴും തുടരുകയാണ്.

തട്ടിപ്പിലൂടെ നേടുന്ന പണം പ്രതികൾ മൂന്നായി പങ്കിട്ടെടുക്കുകയാണ് ചെയ്തിരുന്നതെന്നും പൊലീസ് കണ്ടെത്തിയത്.

നികുതി വെട്ടിക്കാൻ വേണ്ടി ദിയാ കൃഷ്ണ പറഞ്ഞിട്ടാണ് ക്യുആർ കോഡ് മാറ്റി തങ്ങളുടെ അക്കൗണ്ടിലേക്കു പണം സ്വീകരിച്ചതെന്നാണ് ആദ്യം ജീവനക്കാർ പറഞ്ഞിരുന്നത്.

എന്നാൽ വിശദമായ ചോദ്യം ചെയ്യലിൽ ഇതു ശരിയല്ലെന്നു തെളിഞ്ഞു. ദിയയുടെ ഉടമസ്ഥതയിലുള്ള ‘ഒ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ മുൻ ജീവനക്കാരികളാണ് കേസിലെ പ്രതികൾ.

കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ ജീവനക്കാരിൽ രണ്ടുപേർ ആഗസ്റ്റ് ഒന്നാം തീയതി ക്രൈംബ്രാഞ്ച് ഓഫീസിലെത്തി കീഴടങ്ങിയിരുന്നു.

ദിയയുടെ കടയിൽ നിന്നും ജീവനക്കാരികൾ പണം തട്ടുന്നതിന് തെളിവുണ്ടെന്ന് പൊലീസ് കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. മൂന്ന് ജീവനക്കാരികളുടെ ബാങ്ക് രേഖകളിലും ഇത് വ്യക്തമാണ്.

Summary: In the financial fraud case involving Diya Krishna’s firm ‘O by Ozy’, actress Krishna Kumar’s daughter, the third accused and former staff member Divya has surrendered at the Crime Branch office. Investigations into the alleged fund misappropriation are ongoing.

spot_imgspot_img
spot_imgspot_img

Latest news

കൊച്ചിയിൽ  ഇന്ത്യ – ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ; മീഡിയ ബോക്സിൽ നിന്നും തത്സമയ വിവരങ്ങൾ പങ്കുവെക്കാൻ ന്യൂസ് 4 മീഡിയയും

കൊച്ചിയിൽ  ഇന്ത്യ - ഹോങ്കോങ് പോരാട്ടം; നീലക്കടുവകൾക്ക് ഇന്ന്  അഗ്നിപരീക്ഷ പ്രത്യേക ലേഖകൻ കൊച്ചി:...

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം

ഡെങ്കിപ്പനിയെ പേടിക്കണ്ട; പ്രതിരോധ വാക്‌സിൻ ‘ക്യൂ ഡെങ്ക’ ഇന്ത്യയിലേക്കും; അറിയേണ്ടതെല്ലാം ന്യൂഡൽഹി: ഡെങ്കിപ്പനി...

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

Other news

വോട്ടിങ് മെഷീനിൽ പേര് മാറ്റണം; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥി ഹൈക്കോടതിയിൽ

കൊച്ചി: വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ്...

കനലിൽ ചുട്ട ഇരുമ്പ് കറിയിൽ! നീലേശ്വരത്തെ പൂരോത്സവത്തിൽ വിസ്മയമായി ‘ഉള്ളിക്കറി’

കനലിൽ ചുട്ട ഇരുമ്പ് കറിയിൽ! നീലേശ്വരത്തെ പൂരോത്സവത്തിൽ വിസ്മയമായി ‘ഉള്ളിക്കറി’ ​നീലേശ്വരം: വടക്കേ...

വിഷുവിനും ഈസ്റ്ററിനും സപ്ലൈകോയുടെ വമ്പൻ സർപ്രൈസ്:വമ്പൻ ഓഫറുകളും കൈനീട്ടവും!

തിരുവനന്തപുരം: സംസ്ഥാനത്തെ സാധാരണക്കാർക്ക് ആശ്വാസവുമായി സപ്ലൈകോയുടെ ഈസ്റ്റർ-വിഷു വിപണികൾ നാളെ മുതൽ...

മഞ്ജു വാര്യരുടെ പോസ്റ്റിൽ നടൻ ദിലീപിന്റെ ഫോട്ടോ; പ്രൊഫഷണലിസം ചർച്ചയാകുന്നു

മഞ്ജു വാര്യരുടെ പോസ്റ്റിൽ നടൻ ദിലീപിന്റെ ഫോട്ടോ; പ്രൊഫഷണലിസം ചർച്ചയാകുന്നു മലയാള സിനിമയിൽ ഒരുകാലത്ത്...

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ഓടുന്ന കാറിൽ നിന്ന് വാട്ടർ ബലൂൺ ആക്രമണം; ബൈക്ക് യാത്രികൻ രക്ഷപ്പെട്ടത്...

Related Articles

Popular Categories

spot_imgspot_img