web analytics

ഒടുവിൽ ഭാഗ്യശാലിയെ കണ്ടെത്തി; വിഷു ബമ്പർ 12 കോടി ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരൻ

വിഷു ബമ്പർ ഭാഗ്യവാനെ കണ്ടെത്തി. ആലപ്പുഴ പഴവീട് സ്വദേശി വിശ്വംഭരനാണ് വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചത്. ഇന്നലെ രാത്രിയാണ് ലോട്ടറി അടിച്ചതെന്ന് അറിഞ്ഞതെന്നും സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. സിആർപിഎഫിൽ മുൻ ഉദ്യോഗസ്ഥനാണ് വിശ്വംഭരൻ.

സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ് താനെന്നും ഇടയ്ക്കൊക്കെ ചെറിയ തുകകൾ അടിക്കാറുണ്ടെന്നും വിശ്വംഭരൻ പറഞ്ഞു. വിഷു ബമ്പർ അടിച്ചത് പഴവീട് അമ്മയുടെ ഭാഗ്യം കൊണ്ടാണെന്നും സമ്മാനതുക എന്തു ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു വീട് വയ്ക്കണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

രണ്ട് ദിവസങ്ങൾക്ക് മുൻപാണ് ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് വിറ്റതെന്ന് ലോട്ടറി ഏജൻറ് ജയ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കടയിൽ നിന്ന് സ്ഥിരമായി ടിക്കറ്റ് വാങ്ങുന്നവർ ഉണ്ടെന്നും അവരിൽ ആരെങ്കിലും ആയിരിക്കാം എടുത്തതെന്നും അവർ വ്യക്തമാക്കിയിരുന്നു. VC 490987 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പർ നറുക്കെടുപ്പ് ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ VC 490987 എന്ന ടിക്കറ്റ് നമ്പരിനാണ് ലഭിച്ചത്. രണ്ടാം സമ്മാനമായ ഒരു കോടി നേടിയത് VA 205272, VB 429992, VC 523085, VD 154182, VE 565485, VG 654490 എന്നീ ടിക്കറ്റ് നമ്പരുകളാണ്. മൂന്നാം സമ്മാനമായ 10 ലക്ഷം VA 160472, VB 125395, VC 736469, VD 367949, VE 171235, VG 553837 എന്നീ ടിക്കറ്റ് നമ്പരുകൾക്ക് ലഭിച്ചു.

ഇത്തവണ 42 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത് . ഇതിൽ ഏകദേശം ടിക്കറ്റുകളും വിറ്റു. 15000 ടിക്കറ്റുകളാണ് അവശേഷിച്ചത്. വിഷു ബമ്പറിന്റെ ഒന്നാം സമ്മാനമായി നല്‍കുന്നത് 12 കോടി രൂപയാണ്. 300 രൂപയായിരുന്നു ടിക്കറ്റ് വില.

 

 

 

Read More: തൃശൂരിലെ പ്രോട്ടീൻ മാളിൽ റെയ്ഡ്; ശാരീരിക ക്ഷമത വർധിപ്പിക്കാനെന്ന വ്യാജേന വിറ്റ ലൈസൻസില്ലാതെ മരുന്ന് പിടികൂടി

Read More: കേരളത്തിൽ കാലവർഷം എത്തി; മഴക്കെടുതി രൂക്ഷം; 14 ജില്ലകളിലും യെല്ലോ അലർട്ട്

Read More: നടിയുമായുണ്ടായത് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധം; മാനഭം​ഗക്കേസിൽ സംവിധായകൻ ഒമർ ലുലുവിന് മുൻകൂർ ജാമ്യം

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍

വാരിയെല്ലിന് പരിക്കേറ്റതിന് പിന്നാലെ ആന്തരിക രക്തസ്രാവം; ശ്രേയസ് അയ്യര്‍ ഐസിയുവില്‍ മുംബൈ: ഓസ്ട്രേലിയയ്ക്കെതിരായ...

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ

ബിഹാറില്‍ വീണ്ടും വിമത സ്വരം; 16 നേതാക്കളെ പുറത്താക്കി നിതീഷ് കുമാർ പട്‌ന:...

സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ

ബംഗളൂരു: പോലീസ് സ്റ്റേഷന് സമീപം സ്ത്രീയുടെ മൃതദേഹം ഓട്ടോറിക്ഷയിൽ ഉപേക്ഷിച്ച നിലയിൽ. വിധവയും...

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ

ഇനി പുഴകൾക്ക് ബലിയിടാം; മണൽ വാരി പണമുണ്ടാക്കാൻ സംസ്ഥാന സർക്കാർ കുറ്റിപ്പുറം: പുഴകളിലെ...

Related Articles

Popular Categories

spot_imgspot_img