തൃശ്ശൂര്‍ പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഒരാൾ മരിച്ചതിന് പിന്നാലെ നഗരത്തില്‍ നടത്തിയ പരിശോധനയിൽ 10 ഹോട്ടലുകൾക്ക് പൂട്ട് വീണു. ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണങ്ങൾ പിടിച്ചെടുത്തതോടെയാണ് നടപടി.
ആരോഗ്യ വിഭാഗം ഉദ്യാഗസ്ഥർ നാല് സ്ക്വാഡായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. പരിശോധന വരും ദിവസങ്ങളിലും കര്‍ശനമാക്കുമെന്ന് മേയര്‍ എം കെ വര്‍ഗീസ് അറിയിച്ചിട്ടുണ്ട്. ഹോട്ടൽ റോയൽ, പാർക്ക്, കുക്ക് ഡോർ, ഹോട്ടൽ ചുരുട്ടി, വിഘ്നേശ്വര ഹോട്ടൽ തുടങ്ങിയ ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്.
ഇന്നലെ കളക്ട്രേറ്റില്‍ ചേര്‍ന്ന അവലോകന യോഗത്തിന് പിന്നാലെ ഹോട്ടലുകളിലെ പരിശോധന കര്‍ശനമാക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിരുന്നു.മെയ് 25 ന് പെരിഞ്ഞനത്തെ സെയിന്‍ ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ച ഒരാൾ മരിച്ചതിന് പിന്നാലെയാണ് പരിശോധന കർശനമാക്കിയത്. ഇവിടെ നിന്ന് ഭക്ഷണം കഴിച്ച 218 പേരാണ് കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ചികിത്സ തേടിയത്.
Read More: ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപിന്‍റെ വിടുതൽ ഹർജി തള്ളി കോടതി
Read More: ഭാഗ്യശാലി എവിടെ ? 12 കോടി ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്; ഫലം നോക്കേണ്ടത് ഇങ്ങനെ