web analytics

ഉന്നം പിഴക്കാത്ത മെഡൽ വേട്ടക്കാരി;  എത്തിയത് ബോക്‌സര്‍മാരുടെയും ഫയല്‍വാന്‍മാരുടെയും നാട്ടിൽ നിന്നും; അറിയാം മനു ഭാകറിൻ്റെ വിശേഷങ്ങൾ

2024 പാരീസ് ഒളിമ്പിക്സ് ഷൂട്ടിംഗില്‍ മനു ഭാകറിൻ്റെ വെങ്കല നേട്ടത്തിലൂടെ ഇന്ത്യ മെഡൽ പട്ടികയിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ്. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ഷൂട്ടിംഗ് വ്യക്തിഗത ഇനത്തില്‍ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായിരുന്നു 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മത്സരിച്ച മനു ഭാകര്‍.Features of Manu Bhakar

ബോക്‌സര്‍മാരുടെയും ഫയല്‍വാന്‍മാരുടെയും നാടായ ഹരിയാനയില്‍ നിന്നു വന്ന ഒരു പതിനാറുകാരി ആറ് വര്‍ഷം മുമ്പ് 2018 ല്‍ ലോകകപ്പ് ഷൂട്ടിങ്ങില്‍ സ്വര്‍ണമെഡല്‍ നേടിയപ്പോള്‍ ഇന്ത്യന്‍ കായികലോകം ഒന്നാകെ കൈയടിച്ചു. 

അത് മനു ഭാക്കറിന്‍റെ വരവായിരുന്നു. പതിനാലാം വയസില്‍ മാത്രം ഷൂട്ടിങ്ങ് റേഞ്ചിലെത്തിയ മനു ഭാക്കര്‍ ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറിയ വര്‍ഷം തന്നെ സ്വര്‍ണവുമടിച്ചാണ് മടങ്ങിയത്.

ജൂനിയര്‍ ലോകകപ്പില്‍ മത്സരിക്കേണ്ട കൊച്ചു കുട്ടി മെക്‌സിക്കോയില്‍ അന്ന് തോല്‍പ്പിച്ചവരില്‍ ഒളിമ്പിക് ചാമ്പ്യന്‍ അന്നാ കൊറകാകിയും മൂന്നു തവണ ലോക ചാമ്പ്യന്‍ഷിപ്പ് ജേതാവായ സലിനാ ഗോബര്‍വിലെയും ഉണ്ടായിരുന്നു. തന്‍റെ പ്രിയ ഇനമായ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലും സ്വര്‍ണം നേടിയാണ് അന്ന് മനു ഭാക്കര്‍ മടങ്ങിയത്. 

ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും മനു സ്വര്‍ണമണിഞ്ഞു.ഫുട്ബോളിന്‍റെ മെക്കയില്‍, അര്‍ജന്‍റീനയിലെ ബ്യൂണസ് ഐറിസില്‍, 2018 ല്‍ നടന്ന ലോക യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടി വീണ്ടും മനു ഭാക്കര്‍ ചരിത്രം സൃഷ്‌ടിച്ചു. 

യൂത്ത് ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായി.ടോക്കിയോ ഒളിമ്പിക്‌സിൽ മനു ഭാക്കര്‍ മൂന്ന് ഇനങ്ങളില്‍ മത്സരിച്ചിരുന്നെങ്കിലും ഒറ്റയിനത്തിലും ഫൈനല്‍ റൗണ്ടിലോ മെഡല്‍ റൗണ്ടിലോ എത്താന്‍ കഴിഞ്ഞിരുന്നില്ല. ഇന്ന് മനു ഇരുത്തം വന്ന ഷൂട്ടറാണ്. 

കഴിഞ്ഞ തവണ ടോക്കിയോവിൽ നിന്ന് തല താഴ്ത്തി മടങ്ങേണ്ടി വന്ന മനു ഭാക്കറും ടീമും സട കുടഞ്ഞെഴുന്നേറ്റു കഴിഞ്ഞു. ആദ്യ രണ്ട് ഒളിമ്പിക്‌സുകളിൽ വെറും കൈയോടെ മടങ്ങിയ ശേഷം ബീജിങ്ങിൽ സ്വർണം നേടിയ അഭിനവ് ബിന്ദ്രയുടെ അനുഭവം നമുക്ക് മുന്നിലുണ്ട്.ഈ വർഷം മികച്ച ഫോമിലാണ് മനു. 

ഗ്രാനഡയിൽ നടന്ന ലോക ചാമ്പ്യൻിപ്പിൽ വെങ്കലം നേടിയ മനു ഭാക്കർ എയർ റൈഫിൾ 10 മീറ്ററിൽ ലോകത്തെ മികച്ച മൂന്ന് താരങ്ങളിലൊരാളാണ്. 

2004ലെ ഏഥന്‍സ് ഒളിമ്പിക്‌സില്‍ നിലവില ഇന്ത്യന്‍ ഷൂട്ടിംഗ് ടീമിന്റെ മുഖ്യ പരിശീലക സുമ ഷിരൂരാണ് 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇതിന് മുമ്പ് ഫൈനലില്‍ പ്രവേശിച്ചത്. ഇരുപത്തിരണ്ട് വയസിനിടയിൽ ഇന്ത്യയുടെ ഷൂട്ടിംഗ് താരോദയമായി മനു ഭാകര്‍ നിരവധി തവണ ചർച്ച ചെയ്യപ്പെട്ടിരുന്നു.

2017ലെ ഏഷ്യന്‍ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടി. പിന്നീട് മെക്‌സികോയില്‍ നടന്ന ഐഎസ്എസ്എഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറ്റത്തില്‍ തന്നെ സ്വര്‍ണം. ഐഎസ്എസ്എഫ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ താരമെന്ന ചരിത്രവും കുറിച്ചു.

2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും മനു സ്വർണം വെടിവച്ചിട്ടു. 2018ല്‍ അര്‍ജന്റീനയില്‍ നടന്ന യൂത്ത് ഒളിമ്പിക്‌സിലും അവർ ചരിത്രനേട്ടം സ്വന്തമാക്കി. 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ ഷൂട്ടറും രാജ്യത്ത് നിന്നുള്ള ആദ്യ വനിതാ അത്‌ലറ്റുമായി ചരിത്രം സൃഷ്ടിച്ചു. പിന്നീട് തുടര്‍ച്ചയായി ഐഎസ്എസ്എഫ് വേദികളില്‍ താരം മെഡല്‍ സ്വന്തമാക്കി.

മെഡല്‍ പ്രതീക്ഷകളുമായി ടോക്കിയോ ഒളിമ്പിക്‌സിന് ഇറങ്ങിയെങ്കിലും ഫൈനല്‍ കാണാനായില്ല. 2022ലെ ഏഷ്യന്‍ ഗെയിംസിലും 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ മനു ഭാക്കര്‍ സ്വര്‍ണം സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷം നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും 25 മീറ്റര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ സ്വര്‍ണം നേടി. ഇക്കുറി പാരിസിൽ ഷൂട്ടിംഗില്‍ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ച അവസാനിപ്പിക്കാന്‍ ഈ വനിതാ യുവതാരത്തിനായി.

ഷൂട്ടിംഗിൽ ഇന്ത്യ ഇതുവരെ നാല് ഒളിമ്പിക് മെഡലുകൾ നേടിയിട്ടുണ്ട്. അവസാനത്തേത് 2012 ലണ്ടൻ ഒളിസിക്സിലായിരുന്നു. 2004 ഏഥൻസ് ഒളിമ്പിക്സിൽ രാജ്യവർധൻ സിംഗ് റാത്തോഡാണ് ഷൂട്ടിംഗിൽ ഇന്ത്യയുടെ ആദ്യ ഒളിമ്പിക് മെഡൽ സ്വന്തമാക്കിയത്. 2008ൽ ബെയ്ജിംഗിൽ അഭിനവ് ബിന്ദ്രയുടെ 10 മീറ്റർ എയർ റൈഫിൾ വിജയം ഏതെങ്കിലും കായിക ഇനത്തിലെ രാജ്യത്തിൻ്റെ ആദ്യത്തെ വ്യക്തിഗത ഒളിമ്പിക് സ്വർണം എന്ന ചരിത്രം കുറിച്ചു.

2012 ലെ ലണ്ടനിൽ പുരുഷന്മാരുടെ 25 മീറ്റർ പിസ്റ്റളിൽ വിജയ് കുമാർ വെള്ളിയും പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിളിൽ ഗഗൻ നാരംഗ് വെങ്കലവും നേടിയതാണ് ഷൂട്ടിംഗിൽ ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനം.

spot_imgspot_img
spot_imgspot_img

Latest news

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

Other news

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ റിയൽ-ടൈം ആന്റി-ഹൈജാക്ക് മോക് ഡ്രിൽ കൊച്ചി: കൊച്ചി അന്താരാഷ്ട്ര...

മഞ്ഞിൽ പുതഞ്ഞ് മൂന്നാർ: താപനില മൈനസിലേക്ക്; വിനോദസഞ്ചാരികളുടെ ഒഴുക്ക്

തൊടുപുഴ: ഇടുക്കിയിലെ മലനിരകളിൽ കൊടുംശൈത്യം തുടരുന്നു. സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ മൂന്നാറിലെ...

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍;  6 കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ...

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ

സംഭാവനയിൽ 53 ശതമാനം വർധനവ്; കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകുന്നത് കോടികൾ ന്യൂഡൽഹി: രാജ്യത്ത്...

ലോക കേരള സഭ അഞ്ചാം പതിപ്പിന് തുടക്കം; പോർമുഖം തുറന്ന് പ്രതിപക്ഷം

തിരുവനന്തപുരം: പ്രവാസി മലയാളികളുടെ ആഗോള സംഗമവേദിയായ ലോക കേരള സഭയുടെ അഞ്ചാം...

Related Articles

Popular Categories

spot_imgspot_img