തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛൻ മകനെ വെട്ടിക്കൊലപ്പെടുത്തി. കാര്യവട്ടം ഉള്ളൂർ കോണം പുത്തൻ വീട്ടിൽ ഉല്ലാസ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ആക്രമണം നടന്നത്.
സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസിന്റെ നിഗമനം. പിതാവ് ഉണ്ണികൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ഉണ്ണികൃഷ്ണൻ തന്നെയാണ് കൊലപാതക വിവരം മറ്റുള്ളവരെ അറിയിച്ചത്.
ആദ്യം ഭാര്യ ഉഷയോടാണ് ഇയാൾ കൊലപാതക വിവരം അറിയിച്ചത്. ഇതിനെത്തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉല്ലാസിന്റെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിലായിരുന്നു പൊലീസ് കണ്ടെത്തിയത്.
മദ്യലഹരിയിൽ ഉണ്ടായ അടിപിടിയാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍
കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും സഹോദരന്റെ മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പിതാവ് അറസ്റ്റില്‍. കര്‍ണാടക കരിക്കെ ആനപ്പാറയിലെ കെ സി മനോജ് ആണ് പോലീസിന്റെ പിടിയിലായത്.
പാറക്കടവിലെ ആളൊഴിഞ്ഞ വീട്ടില്‍ വെച്ചാണ് രാജപുരം പൊലീസ് പ്രതിയെ പിടികൂടിയത്. തിരുവോണ ദിനമായ വെള്ളിയാഴ്ച രാത്രിയാണ് 17 വയസുള്ള മകളുടേയും ബന്ധുവായ 10 വയസുകാരിയുടേയും ദേഹത്ത് മനോജ് ആസിഡ് ആക്രമണം നടത്തിയത്.
ആക്രമണം നടത്തിയതിന് പിന്നാലെ മനോജ് കര്‍ണാടകയിലേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചിരുന്നു. മദ്യലഹരിയിലാണ് ഇയാള്‍ രണ്ട് കുട്ടികള്‍ക്ക് നേരെയും ആക്രമണം നടത്തിയത്.
സംഭവം നടന്നയുടൻ തന്നെ ഇരു കുട്ടികളെയും ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടികളുടെ കൈകള്‍ക്കും കാലുകള്‍ക്കും പൊള്ളലേറ്റിട്ടുണ്ടെങ്കിലും പരിക്കുകള്‍ ഗുരുതരമല്ലെന്നായിരുന്നു പുറത്തുവന്ന വിവരം.
കുടുംബ കലഹങ്ങളുടെ പശ്ചാത്തലത്തില്‍ അമ്മയും മകളും മനോജില്‍ നിന്ന് അകന്ന് ആണ് താമസിക്കുന്നത്. ഈ വീട്ടിലേക്ക് എത്തിയാണ് മനോജ് ആക്രമണം നടത്തിയത്. റബ്ബര്‍ ഷീറ്റ് നിര്‍മാണത്തിനായി ഉപയോഗിക്കുന്ന ആസിഡാണ് മനോജ് കുട്ടികള്‍ക്ക് നേരെ ഒഴിച്ചത്.
പീച്ചി സ്റ്റേഷനിലും പൊലീസ് ക്രൂരത
തൃശൂർ: പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പിനെയും മകനെയും എസ്.ഐ ആയിരുന്ന പി.എം. രതീഷിന്റെ നേതൃത്വത്തിൽ പീച്ചി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്.
2023 മേയ് 24 ന് നടന്ന അതിക്രമത്തിന്റെ ദൃശ്യങ്ങൾ ഒന്നര വർഷത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് വിവരാവകാശ നിയമപ്രകാരം ലഭിച്ചത്.
പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പിനെയും മകൻ പോൾ ജോസഫിനെയും ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
2023 മെയ് 24-നാണ് സംഭവം നടന്നത്. ഒന്നര വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ വിവരാവകാശ നിയമപ്രകാരം (RTI) ആണ് ദൃശ്യങ്ങൾ പുറത്തുവന്നത്.
Summary: Thiruvananthapuram Karyavattom murder: A father hacked his son Ullas (35) to death at Ulloor Konam Puthenveedu. The incident happened late last night.