വീട്ടുജോലി ചെയ്യാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ച 18 കാരിയായ മകളെ പിതാവ് പ്രഷർകുക്കർ ഉപയോഗിച്ച് അടിച്ചുകൊന്നു. ഗുജറാത്തിലെ സൂറത്തിൽ വ്യാഴാഴ്ച വൈകിട്ട് നടന്ന ഈ സംഭവത്തിൽ, ഓട്ടോറിക്ഷ ഡ്രൈവറായ 40 കാരനായ മുകേഷ് പർമാർ തന്റെ മകൾ ഹെതാലിയെ കൊലപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. Father beats 18-year-old daughter to death with pressure cooker
സംഭവസമയം പെൺകുട്ടിയുടെ മാതാവ് ഗീതാബെൻ പർമാർ സമീപത്തെ മാളിൽ ജോലി ചെയ്യാൻ പോയിരുന്നു. വീട്ടുജോലികൾ ചെയ്യാൻ മകളോട് പറഞ്ഞ്, വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മാളിലേക്ക് പോയതായിരുന്നു. ഈ സമയത്ത്, വീട്ടിലേക്കെത്തിയ മുകേഷ്, മകളെ ജോലികൾ ചെയ്യാതെ മൊബൈലിൽ കളിച്ചുകൊണ്ടിരിക്കുമ്പോൾ പ്രഷർകുക്കർ ഉപയോഗിച്ച് അടിച്ചു കൊലപ്പെടുത്തിയതായി റിപ്പോർട്ട് ചെയ്യുന്നു.
തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രഷർ കുക്കർ ഉപയോഗിച്ച് പലതവണ മകളെ അടിച്ചുവെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഈ സമയത്ത് പുറത്തു കളിച്ചുകൊണ്ടിരുന്ന 13 വയസുകാരൻ, തന്റെ സഹോദരിയുടെ നിലവിളി കേട്ട് വീട്ടിലേക്ക് വന്നു നോക്കിയപ്പോൾ രക്തമൊലിപ്പിച്ച നിലയിൽ പെൺകുട്ടിയെ കണ്ടു.
ഉടൻ തന്നെ സഹോദരൻ മാതാവിനെ വിവരം അറിയിക്കുകയായിരുന്നു. മാതാവ് എത്തി പെൺകുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും, അവിടെ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിക്കുകയായിരുന്നു. മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലിസ് വെള്ളിയാഴ്ച പിതാവിനെ അറസ്റ്റ് ചെയ്തു.