ചേറിലും കല്ലിലും ആവേശം നിറയ്ക്കാൻ തൃശൂർ ഒരുങ്ങുന്നു… ‘ഫാസ്റ്റ്ട്രാക്ക് ഓഫ്‌ട്രാക്ക് ചാലഞ്ച്’; 2.5 ലക്ഷം സമ്മാനവുമായി ഓഫ്‌റോഡ് മത്സരം
തൃശൂര്‍: മോട്ടോർ സ്പോർട്സ് പ്രേമികൾക്കായി ആവേശകരമായ അവസരവുമായി ‘ഫാസ്റ്റ്ട്രാക്ക് ഓഫ്‌ട്രാക്ക് ചാലഞ്ച്’ എത്തുന്നു. സെർവോ അവതരിപ്പിക്കുന്ന ഈ ഓഫ്‌റോഡിങ് മത്സരം ഈ മാസം 28ന് തൃശൂരിലെ പേരാമംഗലത്ത് ഗാരൻ മോട്ടർ സ്പോർട്സ് അക്കാദമിയുടെ വൃന്ദാവൻ എസ്റ്റേറ്റ് ട്രാക്കിൽ നടക്കും.
വിജയികളെ കാത്തിരിക്കുന്നത് ആകെ 2.5 ലക്ഷം രൂപയുടെ സമ്മാനമാണ്. ക്യാഷ് പ്രൈസിനൊപ്പം ട്രോഫികളും നൽകും. ഓട്ടോ സ്റ്റാർക്ക്, ടീൻ എന്നിവരാണ് കോ-സ്പോൺസർമാർ. അമല ഹോസ്പിറ്റൽ മെഡിക്കൽ പാർട്ണറാണ്.
ആറ് വിഭാഗങ്ങളിൽ മത്സരം
ലേഡീസ് ക്ലാസ്
ബിഗിനേഴ്സ് ക്ലാസ്
പെട്രോൾ ക്ലാസ്
ഡീസൽ ക്ലാസ്
പ്രൊഫഷണൽ ക്ലാസ്
ഫാസ്റ്റ്ട്രാക്ക് ചാമ്പ്യൻ
എൻട്രി ഫീസ്
ലേഡീസ് ക്ലാസ് – ₹2000
ബിഗിനേഴ്സ് ക്ലാസ് – ₹3000
മറ്റ് ക്ലാസുകൾ – ₹4000
സമ്മാനങ്ങൾ
ഓരോ വിഭാഗത്തിലും വിജയികൾക്ക്:
ഒന്നാം സ്ഥാനം – ₹20,000
രണ്ടാം സ്ഥാനം – ₹12,000
മൂന്നാം സ്ഥാനം – ₹8,000
ഫാസ്റ്റ്ട്രാക്ക് ചാമ്പ്യൻ വിഭാഗത്തിൽ:
ഒന്നാം സ്ഥാനം – ₹25,000
രണ്ടാം സ്ഥാനം – ₹15,000
മൂന്നാം സ്ഥാനം – ₹10,000
മത്സരാർത്ഥികളുടെ എണ്ണത്തെ ആശ്രയിച്ച് സമ്മാനത്തിൽ ചെറിയ മാറ്റങ്ങൾ ഉണ്ടാകാം.
കൂടുതൽ വിവരങ്ങൾക്ക്: 9847665002
English Summary
The Servo Fast Track Off-Track Challenge will be held on March 28 in Thrissur, offering a total prize pool of ₹2.5 lakh. The event includes six categories and is open to off-roading enthusiasts.
fasttrack-offtrack-challenge-thrissur-motorsports-event
ഓഫ്റോഡ്, മോട്ടോർസ്പോർട്സ്, തൃശൂർഇവന്റ്, ഫാസ്റ്റ്ട്രാക്ക്, കാർന്യൂസ്









