മാലിന്യ സംസ്‌കരണത്തിൽ മികച്ച മാതൃക പുലർത്തുന്ന യു.എ,.ഇ.ക്ക് ഫാഷൻ മാലിന്യങ്ങൾ ബാധ്യതയാകുന്നതായി റിപ്പോർട്ട്. വർഷം 2.50 കോടി ജോഡി ഷൂസുകളാണ് യു.എ.ഇ.യിൽ ഉപേക്ഷിക്കപ്പെടുന്നത്. Fashion waste a headache for the UAE
പുതിയ ഡിസൈനുകൾ നിരന്തരം പരീക്ഷിക്കപ്പെടുന്ന വിപണിയാണ് യു.എ.ഇ. എന്നതിനാൽ പുറന്തള്ളപ്പെടുന്ന ഷൂസുകളുടെ എണ്ണം കൂടാൻ ഇത് കാരണമാകുന്നെന്ന് വിദഗ്ദ്ധർ പറയുന്നു.
ഒരു ഷൂ പൂർണമായും മണ്ണിൽ അലിഞ്ഞു ചേരാൻ 30-40 വർഷം എടുക്കുമെന്നതിനാൽ ഇത്തരത്തിൽ മാലിന്യങ്ങൾ പുറന്തള്ളുന്നത് പരിസ്ഥിതിയ്ക്ക് ഏറെ വെല്ലുവിളി ഉയർത്തും.
ലോകത്ത് വർഷം 120 ബില്യൺ വസ്ത്രങ്ങൾ ലോകത്ത് നിർമിക്കുന്നവയിൽ 30 ശതമാനം ഒരിക്കൽ മാത്രമാണ് ധരിക്കുന്നതെന്നും ഒരു ശതമാനം മാത്രമാണ് പുനരുപയോഗിക്കുന്നതെന്നും കണക്കുകളുണ്ട്.
ഫാഷൻ മാലിന്യങ്ങൾ ഗൾഫ് രാജ്യങ്ങൾ കൂടാതെ യു.എസ്., യൂറോപ്പ് എന്നിവിടങ്ങളിലും വരും വർഷം ബാധ്യതയാകുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.