പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സൂചന. അമിതമായ അളവിൽ ഉറക്ക ​ഗുളിക കഴിച്ചിരുന്നുവെന്നാണ് വിവരം. ​​നിലവിൽ ഇവർ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ്.

സാം പേട്ടിലെ വസതിയിൽ വച്ചാണ് സംഭവം. രണ്ടുദിവസമായി വീട് അടഞ്ഞു കിടക്കുന്നത് അയൽക്കാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇവർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്നു നടത്തിയ പരിശോധനയിലാണ് കൽപന അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ നിസാംപേട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കല്പനയുടെ ഭർത്താവ് ചെന്നൈയിൽ ആയിരുന്നു എന്നാണ് റിപ്പോർട്ട്. കെപിഎച്ച്ബി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പോര്‍വിളികളുമായി വിദ്യാർഥികൾ വീണ്ടും: വൈക്കത്ത് വിദ്യാര്‍ഥികള്‍ റോഡിൽ തമ്മിലടിച്ചു

വൈക്കത്തെ സ്‌കൂളിലെ ഹൈസ്കൂൾ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയ വീഡിയോ പുറത്ത്. 10-ാം ക്ലാസിന്റെ പ്രീ മോഡല്‍ പരീക്ഷ നടക്കുന്ന സമയത്തായിരുന്നു വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടിയത്. പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴി വൈക്കം നഗരസഭയുടെ കീഴിലുള്ള ടൗണ്‍ ഹാളിനു സമീപത്തുവെച്ച് പോര്‍വിളികളുമായി പത്താം ക്ലാസിലെ രണ്ട് ഡിവിഷനിലെ വിദ്യാര്‍ഥികള്‍ സംഘര്‍ഷമുണ്ടാക്കിയത്.

സ്‌കൂളില്‍വെച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സംഘര്‍ഷം. വിദ്യാര്‍ഥികളില്‍ ഒരാളുടെ കൈക്ക് സാരമായി പരിക്കേറ്റിരുന്നു. ഇതിനെക്കുറിച്ച് പരാതി ഒന്നും ലഭിച്ചില്ലെന്ന് വൈക്കം പോലീസ് അറിയിച്ചു.

പരീക്ഷക്ക് പോയപ്പോൾ തുറിച്ചു നോക്കി; പരീക്ഷ കഴിഞ്ഞ് മടങ്ങിയപ്പോൾ മർദ്ദനം; 3 സഹപാഠികൾക്കെതിരെ കേസ്

കാട്ടാക്കട(തിരുവനന്തപുരം) ∙ പരീക്ഷാ ഹാളിനു മുന്നിലൂടെ പോയപ്പോൾ രൂക്ഷമായി തുറിച്ച്നോക്കിയെന്ന് ആരോപിച്ച് ബിബിഎ വിദ്യാർഥികൾക്ക് സഹപാഠികളുടെ ക്രൂരമർദനം.

കട്ടയ്ക്കോട് വിഗ്യാൻ കോളജിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. തലയ്ക്ക് പരുക്കേറ്റ ബിബിഎ രണ്ടാം വർഷ വിദ്യാർഥി ആശുപത്രിയിൽ ചികിത്സ തേടി. കണ്ടംതിട്ട കുരിശടിക്ക് സമീപം ആർബിഎൻ ക്രൈസ്റ്റ് നഗർ വീട്ടിൽ ക്രിസ്റ്റോ എസ്.ദേവ്(21) നെയാണ് അക്രമിച്ചത്.

ക്രിസ്റ്റോയുടെ പരാതിയിൽ കോളജിലെ ബികോം വിദ്യാർഥികളായ മഹാരാഷ്ട്ര സ്വദേശി റോഹൻ രത്നകുമാർ കുൽക്കർണി, ആനന്ദകൃഷ്ണൻ, അർജുൻ എന്നിവർക്കെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തതായും ഇവരെ സസ്പെൻഡ് ചെയ്തതായും പ്രിൻസിപ്പൽ പറഞ്ഞു.

പരീക്ഷാ ഹാളിന് മുന്നിലൂടെ പോയപ്പോൾ രൂ‌ക്ഷമായി നോക്കിയെന്ന് ആരോപിച്ചാണ്,മൂവർ സംഘം പരീക്ഷ കഴിഞ്ഞിറങ്ങിയ ക്രിസ്റ്റോയെ ക്ലാസ് മുറിയിൽ വിളിച്ചു കൊണ്ടുപോയി മർദിച്ചതെന്ന് പരാതിയിൽ പറയുന്നു.

ഇതേ സംഘം 3 മാസം മുൻപ് വട്ടപ്പാറ സ്വദേശിയായ വിദ്യാർഥിയെയും ആക്രമിച്ചിരുന്നു. അന്ന് ഇവർക്കെതിരെ നടപടി എടുത്തില്ലെന്നും പകരം മർദനമേറ്റ വിദ്യാർഥിയെ സസ്പെൻഡ് ചെയ്യുകയായിരുന്നെന്നും ആരോപണം നിലനിൽകെയാണ് പുതിയ സംഭവം.

മർദനമേറ്റ ക്രിസ്റ്റോയും മർദിച്ചവരും സുഹൃത്തുക്കളായിരുന്നെന്നും ഇവർ തമ്മിലുള്ള പ്രശ്നമെന്തെന്ന് അറിയില്ലെന്നും പ്രിൻസിപ്പൽ പറയുന്നു. ക്രിസ്റ്റോയുടെ ചുണ്ടിന്റെ തൊലി പൊട്ടി. ആശുപത്രിയിൽ പോകേണ്ടതില്ലെന്നു പറഞ്ഞെങ്കിലും രക്ഷിതാവ് വന്ന ശേഷം പ്രശ്നം വഷളായെന്നുമാണ് പ്രിൻസിപ്പൽ പറയുന്നത്.

ക്രിസ്റ്റോ പരാതി നൽകിയത് 5.55ന് ആയിരുന്നെന്നും അധ്യാപകർ പോയതിനാൽ ഇന്നലെ കൗൺസിൽ ചേർന്നാണ് 3 പേരെ സസ്പെൻഡ് ചെയ്തതെന്നും കോളജ് അധികൃതർ പറഞ്ഞു.

3 മാസം മുൻപ് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ തമ്മിലടിക്കിടെയാണ് വട്ടപ്പാറ സ്വദേശിക്ക് മർദനമേറ്റതെന്നും അന്ന് രക്ഷിതാക്കൾ എത്തി പരസ്പരം പ്രശ്നം പറഞ്ഞു തീർക്കുകയായിരുന്നെന്നും പ്രിൻസിപ്പൽ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

മലപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; സലൂണിലെത്തി മുടി മുറിച്ചു, ഒപ്പം യുവാവും

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന് വിവരം. മുബൈയിലെ...

ലോ​ഡ് താ​ങ്ങാ​നാ​കാ​തെ ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ മാ​ത്രം ക​ത്തി​യ​ത് 255 ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ൾ; ഇക്കുറി മാ​റ്റി​വെ​ക്കാ​ന്‍ ട്രാ​ന്‍സ്‌​ഫോ​ര്‍മ​ര്‍ ഇ​ല്ല; എന്തു ചെയ്യണമെന്നറിയാതെ കെ.എസ്.ഇ.ബി

പാ​ല​ക്കാ​ട്: ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ കടുത്തവൈ​ദ്യു​തി പ്ര​തി​സ​ന്ധി​യും കെ.​എ​സ്.​ഇ.​ബി​ക്ക് പാ​ഠ​മാ​യി​ല്ല. ത​ക​രാ​റാ​യാ​ല്‍ മാ​റ്റി​വെ​ക്കാ​ന്‍...

ചാവേറുകൾ സൈനിക താവളത്തിലേക്ക് സ്‌ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ ഇടിച്ചു കയറ്റി; പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാകിസ്ഥാന്‍ സൈനിക കേന്ദ്രത്തിലുണ്ടായ ഭീകരാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്....

Other news

കാണാതായ വിദ്യാര്‍ഥികളുടെകൈകള്‍ വെട്ടിനുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ : ഞെട്ടൽ

കാണാതായ ഒന്‍പത് വിദ്യാര്‍ഥികളില്‍ എട്ടുപേരുടെ കൈകള്‍ വെട്ടി നുറുക്കി ബാഗിലാക്കി ഉപേക്ഷിച്ച...

ഇതരജാതിക്കാരനെ പ്രണയിച്ചു; കുടുംബത്തിന്റെ മാനം രക്ഷിക്കാൻ 20-കാരിയെ ക്രൂരമായി കൊലപ്പെടുത്തി പിതാവ്

ഹൈദരാബാദ്: ആന്ധ്രയിലാണ് അതിക്രൂരമായ ദുരഭിമാനക്കൊല അരങ്ങേറിയത്. ഇതരജാതിയിലുള്ള യുവാവിനെ പ്രണയിച്ചെന്നാരോപിച്ചായിരുന്നു കൊല....

ദക്ഷിണകൊറിയയിൽ പരിശീലനത്തിനിടെ അബദ്ധത്തില്‍ ബോംബിട്ട് യുദ്ധവിമാനങ്ങള്‍; നിരവധി പേര്‍ക്ക് പരിക്ക്

സോള്‍: ദക്ഷിണ കൊറിയയില്‍ സൈനികാഭ്യാസത്തിനിടെ യുദ്ധവിമാനങ്ങൾ അബദ്ധത്തില്‍ ബോംബിട്ടു. ജനവാസമേഖലയിലാണ് സംഭവം....

മാർപാപ്പക്ക് ഓക്സിജൻ തെറാപ്പി തുടരുന്നു; ആരോ​ഗ്യനിലയിൽ പുരോ​ഗതി

വത്തിക്കാൻ സിറ്റി: ന്യൂമോണിയ ബാധിച്ച് റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...

ചിലയിടത്ത് കൂടി, ചിലയിടത്ത് കുറഞ്ഞു; ഇന്ന് സ്വർണവില കൂടിയോ കുറഞ്ഞോ എന്നറിയാൻ ജ്വല്ലറിയിൽതന്നെ പോണം; കാരണം ഇതാണ്

കൊച്ചി: പുതുവർഷം തുടങ്ങിയതു മുതൽ ആഗോളവിപണിയിൽ സ്വർണവില റോക്ക​റ്റ് പോലെ കുതിക്കുകയാണ്....

മലപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ; സലൂണിലെത്തി മുടി മുറിച്ചു, ഒപ്പം യുവാവും

മലപ്പുറം: താനൂരിൽ നിന്ന് കാണാതായ പെൺകുട്ടികൾ മുംബൈയിൽ എത്തിയെന്ന് വിവരം. മുബൈയിലെ...

Related Articles

Popular Categories

spot_imgspot_img