ചെമ്മീൻ സിനിമയിയുടെ അണിയറ പ്രവർത്തകരിൽ അവസാന കണ്ണിയും വിടവാങ്ങി

തൃശ്ശൂർ: ചെമ്മീൻ സിനിമയുടെ സഹസംവിധായകൻ ടി കെ വാസുദേവൻ (89) അന്തരിച്ചു.

ചെമ്മീൻ സിനിമയിയുടെ അണിയറ പ്രവർത്തകരിൽ ജീവിക്കുന്ന അവസാന കണ്ണിയായിരുന്നു ടികെ വാസുദേവൻ.

1960 കളിലെ അറിയപ്പെടുന്ന സിനിമ സംവിധായകനും, നടനും, കലാസംവിധായകനും, നർത്തകനുമൊക്കെയായിരുന്നു അന്തിക്കാട് സ്വദേശിയായ കെ വാസുദേവൻ.

രാമു കാര്യാട്ട്, കെ എസ് സേതുമാധവൻ തുടങ്ങിയ മുൻനിര സംവിധായകരോടൊപ്പം നൂറോളം സിനിമകളിൽ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുണ്ട്.

രാമു കാര്യാട്ടിന്‍റെ ചെമ്മീൻ സിനിമയിൽ പ്രധാന സംവിധാന സഹായിയായിരുന്നു. പണിതീരാത്ത വീട്, കന്യാകുമാരി, രമണൻ, മയിലാടുംകുന്ന്, വീട്ടുമൃഗം, ഉദ്യോഗസ്ഥ തുടങ്ങി നിരവധി സിനിമകളിൽ പ്രവർത്തിച്ചു.

ഭാര്യ: പരേതയായ മണി. മക്കൾ:ജയപാലൻ, പരേതയായ കൽപന, മരുമക്കൾ: അനിൽകുമാർ, സുനിത. സംസ്കാരം തിങ്കൾ 2 മണിക്ക്.

spot_imgspot_img
spot_imgspot_img

Latest news

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

Other news

Related Articles

Popular Categories

spot_imgspot_img