ഇടുക്കി: ചേറ്റുകുഴിയിൽ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആറു വയസുകാരി മരിച്ചു. കമ്പംമെട്ട് കാട്ടേഴത്ത് എബിയുടെ മകൾ ആമിയാണ് മരിച്ചത്. കാറിലുണ്ടായിരുന്ന അഞ്ചുപേർക്ക് പരിക്കേറ്റു.
മലയാറ്റൂർ തീർത്ഥാടനം കഴിഞ്ഞു മടങ്ങുന്ന സംഘത്തിന്റെ കാറാണ് അപകടത്തിൽപ്പെട്ടത്.