പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം; നഷ്ടമായത് 4 പവൻ സ്വർണ്ണവും 32,000 രൂപയും

കണ്ണൂർ: പയ്യന്നൂരില്‍ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് മോഷണം. 4 പവൻ സ്വർണ്ണവും 32,000 രൂപയും നഷ്ടമായി.

പയ്യന്നൂർ ടൗണിന് സമീപമുളള ഇ വി ഗീതയുടെ വീട്ടിലാണ് മോഷണം. ഈ പ്രദേശത്ത് ഇത് രണ്ടാം തവണയാണ് പൂട്ടിയിട്ട വീട്ടിൽ മോഷണം നടക്കുന്നത്.

പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ വീട്ടിലാണ് കഴിഞ്ഞ മാസം സമാന രീതിയിൽ മോഷണം നടന്നത്. മോഷ്ടാക്കളെ കണ്ടെത്താൻ സാധിക്കാതെ പൊലീസ്.

വീട്ടുടമസ്ഥ ഗീതയും കുടുംബവും 10 ദിവസം മുൻപാണ് ബെംഗളൂരുവിൽ താമസിക്കുന്ന മകളെ കാണാൻ വീട് പൂട്ടിപ്പോയത്.

ഞായറാഴ്ച വൈകുന്നേരം 6 മണിയോടെ കാസർകോട് ജോലി ചെയ്യുന്ന ഗീതയുടെ മകൻ വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

മുൻവശത്തെ വാതിലിന്റെ പൂട്ട് തകർത്തായിരുന്നു മോഷ്ടാക്കൾ വീടിൻ്റെ അകത്തുകയറിയത്.

കിടപ്പുമുറിയിലെ 2 അലമാരകൾ കുത്തി തുറന്ന ശേഷം സാധനങ്ങൾ വലിച്ചുവാരിയിട്ടായിരുന്നു കവർച്ച.

അലമാരയിൽ സൂക്ഷിച്ച നാല് പവൻ സ്വർണവും 32,000 രൂപയുമാണ് മോഷണം പോയത്.

കള്ളൻമാർ പുറകുവശത്തെ വാതിലും തുറന്നിട്ട നിലയിലായിരുന്നു. ഫോറൻസിക് വിദഗ്ദരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന Achcha.

spot_imgspot_img
spot_imgspot_img

Latest news

മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ...

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം

അതുല്യയുടെ മരണം; ഭർത്താവിനെതിരെ കൊലക്കുറ്റം ഷാർജയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ...

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം

നൂറ്റാണ്ടിലെ ഏറ്റവും വലിയ സൂര്യഗ്രഹണം പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ ഒന്നാണ് സൂര്യ​ഗ്രഹണവും ചന്ദ്ര​ഗ്രഹണവും....

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ

കുറ്റപത്രം റദ്ദാക്കാൻ പിപി ദിവ്യ ഹൈക്കോടതിയിൽ തിരുവനന്തപുരം: എഡിഎമ്മായിരുന്ന നവീൻ ബാബുവിൻറെ ആത്മഹത്യയുമായി...

Other news

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …?

അന്താരാഷ്ട്ര ലഹരി മാഫിയയുടെ ഹബ്ബായി ഒമാൻ …? കൊണ്ടോട്ടി: കേരളത്തിലെ കണ്ണികളുള്ള അന്താരാഷ്ട്ര...

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം

കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം ആലപ്പുഴ: കാർത്തികപ്പള്ളി സ്കൂളിൽ പ്രതിഷേധം. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ പരിക്ക്....

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു

ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു ഉപരാഷ്ട്രപതി ജഗദീപ് ധൻകർ രാജിവച്ചു. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ്...

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു

ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു തൃശൂര്‍: ടെച്ചിങ്‌സ് നല്‍കിയില്ലെന്നാരോപിച്ച് ബാര്‍ ജീവനക്കാരനെ കുത്തിക്കൊന്നു. തൃശൂര്‍...

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ

അമേരിക്കയിൽ ആകാശത്ത് വിമാനങ്ങൾ നേർക്കുനേർ വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനവുമായി...

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും

അതുല്യയുടെ മൃതദേഹം റീ പോസ്റ്റ്മോര്‍ട്ടം ചെയ്യും ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം ചവറ തെക്കുംഭാഗം...

Related Articles

Popular Categories

spot_imgspot_img