web analytics

വീട്ടിലെ വോട്ടിൽ വീണ്ടും തിരിമറി; കണ്ണൂരിൽ ആള്‍മാറാട്ടം നടത്തി വോട്ട് ചെയ്തു, പരാതിയുമായി എൽഡിഎഫ്

കണ്ണൂര്‍: വീട്ടിലെ വോട്ടിൽ പരാതി നൽകി എൽഡിഎഫ്. വീട്ടിൽ വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിനിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി. 70-ാം ബൂത്തിലെ 1420-ാം നമ്പർ പേരുകാരിയായ 86 വയസ്സുള്ള കമലാക്ഷിയുടെ വോട്ട് ഇതേ ബൂത്തിലെ 1148-ാം നമ്പർ വോട്ടറായ വി കമലാക്ഷി എന്നയാള്‍ രേഖപ്പെടുത്തിയെന്നാണ് ആരോപണം.

യുഡിഎഫ് പ്രവര്‍ത്തക കൂടിയായ ബൂത്ത് ലെവല്‍ ഓഫീസര്‍ ഗീത രാഷ്ട്രീയതാല്‍പ്പര്യം വെച്ച് ആള്‍മാറാട്ടത്തിലൂടെ വ്യാജ വോട്ടറായ വി കമലാക്ഷിയെക്കൊണ്ട് വ്യാജവോട്ട് ചെയ്യിപ്പിച്ചുവെന്നും എല്‍ഡിഎഫ് ആരോപിച്ചു. യുഡിഎഫ് അനുഭാവികളായ ബിഎല്‍ഒമാരെ ഉപയോഗപ്പെടുത്തി ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുത്സിത മാര്‍ഗ്ഗത്തിലൂടെ കള്ളവോട്ട് ചെയ്യാനുള്ള യുഡിഎഫ് നീക്കം തിരഞ്ഞെടുപ്പ് അട്ടിമറിയാണെന്നും എല്‍ഡിഎഫ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞു.

വീട്ടിൽ വോട്ട് രേഖപ്പെടുത്തൽ സംവിധാനത്തിൽ കല്ല്യാശ്ശേരിക്ക് പിന്നാലെയാണ് കണ്ണൂരിലും കള്ളവോട്ട് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ജില്ലയില്‍ 92 കാരിയുടെ വോട്ട് സിപിഐഎം നേതാവ് രേഖപ്പെടുത്തിയെന്നായിരുന്നു പരാതി. കല്ല്യാശ്ശേരി സിപിഐഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ബൂത്ത് ഏജന്റുമായ ഗണേശനെതിരെയാണ് പരാതി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. സംഭവത്തിൽ വരണാധികാരി കൂടിയായ കളക്ടര്‍ ഇടപെട്ട് സ്പെഷ്യല്‍ പോളിങ് ഓഫീസര്‍, പോളിങ് അസിസ്റ്റന്റ് മൈക്രോ ഒബ്സര്‍വര്‍, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍, വീഡിയോഗ്രാഫര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തു.

 

Read Also: വിവാഹാലോചനയിൽ നിന്ന് പിന്മാറിയത് പ്രകോപനമായി, യുവതിയെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപിച്ചു, ആക്രമണത്തിൽ 5 പേർക്ക് വെട്ടേറ്റു; യുവാവ് അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

Other news

ദേശസുരക്ഷയ്ക്ക് പുതിയ കരുത്ത്:ടെറിട്ടോറിയല്‍ ആര്‍മിയില്‍ വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ടെറിട്ടോറിയല്‍...

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകൾക്ക് യെല്ലോ അലർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ...

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് പരാതി

ശബരിമല വ്രതം എടുത്ത് കറുപ്പ് വസ്ത്രം ധരിച്ചെത്തിയ വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന്...

മണ്ഡലകാലം; ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും

ഇടുക്കിയിലെ കാനന പാതകളിൽ ഇനി ശരണ മന്ത്രം മുഴങ്ങും മണ്ഡലകാലം തുടങ്ങുന്നതോടെ പരമ്പരാഗത...

Related Articles

Popular Categories

spot_imgspot_img